അധികൃതര്‍ വാക്കു പാലിച്ചില്ല ; പെരുവഴിയിലായി അജിമോനും കുടുംബവും

For full experience, Download our mobile application:
Get it on Google Play

റാന്നി : അധികൃതര്‍ വാക്കു പാലിച്ചില്ല, അജിമോന്‍റെ വീടിന്‍റെ മറുവശത്തെ സംരക്ഷണ ഭിത്തിയും തകര്‍ന്നു വീണു. ഇതോടെ ആകെയുള്ള താമസ സൗകര്യം നഷ്ട്ടമായതിന്റെ സങ്കട കയത്തിലാണ് കുടുംബമിപ്പോൾ. അങ്ങാടി പറക്കുളം തടത്തില്‍കാലായില്‍ കെ.വി അജിമോനും കുടുംബവുമാണ് ഇപ്പോൾ പെരുവഴിയിലായത്.

കഴിഞ്ഞ മാസം പതിമൂന്നിന് പെയ്ത കനത്ത മഴയില്‍ അജിമോന്‍റെ വീടിന്‍റെ സംരക്ഷണ ഭിത്തി തകര്‍ന്ന് അടുത്ത വീടിന്‍റെ മുറ്റത്തേക്ക് പതിച്ചിരുന്നു. പിന്നീട് ഇന്നലെ മറുവശം കൂടി തകര്‍ന്നു വീണതോടെ വീട് തീര്‍ത്തും അപകടാവസ്ഥയിലായി. അന്നു വീടിന്‍റെ അസ്ഥിവാരത്തോടു ചേര്‍ന്നുള്ള ഭാഗവും കെട്ടിനോടൊപ്പം ഇടിഞ്ഞിരുന്നു.

ലൈഫ് പദ്ധതിയില്‍ ലഭിച്ച വീടിന്‍റെ ഇടിഞ്ഞ ഭാഗം അടിയന്തരമായി പുനരുദ്ധരിക്കാമെന്ന് വാക്കു കിട്ടിയെങ്കിലും നൂലാമാലയില്‍ കുരുങ്ങി അജിമോന് സഹായം കിട്ടിയില്ല. ഇപ്പോള്‍ മറുവശം കൂടി തകര്‍ന്നതോടെ നിര്‍ദ്ധന കുടുംബത്തിന്‍റെ കിടപ്പാടമാണ് ഇല്ലാതായത്. ഇതിനൊപ്പം സംരക്ഷണ ഭിത്തി തകര്‍ന്നു വീണ സമീപത്തെ വീടിനും സംഭവം ഭീക്ഷണിയായിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബഹളങ്ങൾക്കിടെ ലോക് സഭ ഇന്നും സ്തംഭിച്ചു

0
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ പോലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...

ബാങ്ക് മാനേജരെ മർദിച്ചതിന് കരുണാനിധിയുടെ പേരമകൾ അഴ​ഗിരിയെ പോലീസ് അറസ്റ്റ് ചെയ്തു

0
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ പേരമകളും മുൻ ഡിഎംകെ നേതാവും...

ലഹരിക്കേസില്‍ അധ്യാപകര്‍ അറസ്റ്റിലായ സംഭവം കേരളം ലജ്ജിച്ച് തലതാഴ്ത്തിയ ഒന്നാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

0
കൊച്ചി: ലഹരിക്കേസില്‍ അധ്യാപകര്‍ അറസ്റ്റിലായ സംഭവം കേരളം ലജ്ജിച്ച് തലതാഴ്ത്തിയ ഒന്നാണെന്ന്...

സംസ്ഥാനത്ത് പി എം ശ്രീ പദ്ധതി നടപ്പിലാക്കിയെന്നും അതുവഴി കേന്ദ്ര ഫണ്ട് ലഭ്യമായെന്നുമുള്ള വാദങ്ങൾ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് പി എം ശ്രീ പദ്ധതി നടപ്പിലാക്കിയെന്നും അതുവഴി കേന്ദ്ര...