കിലോ 520 രൂപ ; കറുത്ത പൊന്നിന്‌ നല്ല കാലം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്‌ : കർഷകർക്ക്‌ ആശ്വാസമായി കുരുമുളകു വിലയിൽ വർധന. പൊതുവിപണിയിൽ കിലോയ്‌ക്ക്‌ 520 രൂപയും കോഴിക്കോട്‌ വലിയങ്ങാടിയിലെ മൊത്തവിതരണ കേന്ദ്രത്തിൽ 480 രൂപയും ആയി. ഒരാഴ്‌ചയ്‌ക്കിടെയാണ്‌ ക്വിന്റലിന്‌ 1400 രൂപ കൂടി 48000 രൂപയായത്‌. ദീപാവലി പ്രമാണിച്ച്‌ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആവശ്യക്കാരേറിയതാണ്‌ വിലവർധിക്കാൻ കാരണമെന്ന്‌ വലിയങ്ങാടി അനുഷ ട്രേഡേഴ്‌സ്‌ ഉടമ വി ഇബ്രാഹിം പറഞ്ഞു.

ആഭ്യന്തര ഉൽപ്പാദനം കുറഞ്ഞതും ലഭ്യതക്കുറവും ഇറക്കുമതി കുറഞ്ഞതും വിലകൂടാൻ കാരണമായി. മുംബൈ, അലഹാബാദ്‌ എന്നിവിടങ്ങളിലേക്കാണ്‌ കുരുമുളക്‌ കൂടുതലായും കയറ്റി അയക്കുന്നത്‌. ഇതിന്‌ മുമ്പ്‌ 2014-15 കാലത്താണ്‌ കുരുമുളക്‌ ക്വിന്റലിന്‌ ഏറ്റവും ഉയർന്ന വില കിട്ടിയിരുന്നത്‌. അന്ന്‌ 70,000 രൂപ കടന്നിരുന്നു. പൊതുവിപണിയിൽ ഇതിലും കൂടിയിരുന്നു. പിന്നീട്‌ ക്രമേണ താഴ്‌ന്നു. 2021 ജനുവരിവരെ കിലോയ്‌ക്ക്‌ ശരാശരി 400 രൂപയിൽ താഴെയായി വിപണി വില. ഫെബ്രുവരിയോടെ മാറ്റം വന്നു.

ജൂണിൽ വില 400 പിന്നിട്ടു. കാലാവസ്ഥാ വ്യതിയാനവും ചെടിയ്‌ക്കുണ്ടാകുന്ന ദ്രുതവാട്ടവും പൊള്ളുരോഗവും കാരണം കർഷകർ പ്രതിസന്ധിയിലാണ്‌. തിരുവാതിര ഞാറ്റുവേലയിലാണ്‌ കുരുമുളകിന്‌ തിരിയിടുന്നത്‌. എന്നാൽ കാലം തെറ്റി മഴപെയ്‌തതോടെ തിരിയിടുന്നതിന്റെ സമയം തെറ്റിയതോടെ വിളവും കുറഞ്ഞു. രണ്ട്‌ വർഷം മുമ്പ്‌ ഒരു ക്വിന്റൽ കുരുമുളക്‌ വിറ്റിരുന്നു. എന്നാൽ ഇപ്പോൾ പത്ത്‌ കിലോ പോലും തികച്ചെടുക്കാനാകുന്നില്ലെന്ന്‌ കുന്നമംഗലത്തെ കർഷകൻ കൃഷ്‌ണൻകുട്ടി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...