കുടുംബവഴക്കിനിടെ ഭാര്യ വിഷക്കായ കഴിച്ച്‌ ജീവനൊടുക്കി ; വിവരം അറിഞ്ഞ ഭര്‍ത്താവ് തൂങ്ങി മരിച്ചു ; അനാഥരായി രണ്ടുമക്കള്‍

For full experience, Download our mobile application:
Get it on Google Play

അന്തിക്കാട് : കുടുംബവഴക്കിനിടെ ഭാര്യ വിഷക്കായ കഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഭാര്യ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയത് അറിഞ്ഞതോടെ ഭര്‍ത്താവ് തൂങ്ങി മരിച്ചു. വലപ്പാട് നെടുങ്ങാട് വീട്ടില്‍ വാസുവിന്റെ മകന്‍ ജ്യോതി (38)യും  ഭാര്യ പഴുവില്‍ വാലി ഇട്ടിയേടത്ത് സഹദേവന്‍ മകള്‍ സജിത (30)യുമാണ്‌  മരിച്ചത്.

ഇവര്‍ രണ്ട് മക്കളുമൊത്ത് കിഴുപ്പിള്ളിക്കര ചെറിയ പാലത്തിനു സമീപം വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. അമിതമായി മദ്യപിച്ചെത്തുന്ന ജ്യോതി ഭാര്യയുമായി വഴക്കിടുകയും മര്‍ദിക്കുകയും ചെയ്യുന്നത് ഇവിടെ പതിവായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. ഇതിനിടെ രണ്ടുദിവസം മുമ്പ്  സജിതയെ വിഷക്കായ ഉള്ളില്‍ച്ചെന്നതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ സജിത മരിച്ചു. വിവരമറിഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ജ്യോതിയെ പഴുവില്‍ സെന്റ് ആന്റണീസ് ഹൈസ്‌കൂളിന് കിഴക്ക് ജയന്തിപടവിന് സമീപം കനാലിനരികിലുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അഭിരാം, അശ്വതി എന്നിവരാണ് മക്കള്‍.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാണക്കാട് മണ്ണിടിച്ചിൽ ; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർക്ക് നിർദേശം നൽകി മന്ത്രി

0
മലപ്പുറം: മലപ്പുറം പാണക്കാട് വേങ്ങര റോഡിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ...

സ്റ്റേറ്റ് ടാക്‌സ് ഓഫീസർ പരീക്ഷ ; ഉദ്യോഗാർഥികളുടെ വിവരം പി.എസ്.സി ചോർത്തി നൽകിയാതായി ആരോപണം

0
തിരുവനന്തപുരം : സ്റ്റേറ്റ് ടാക്സ് ഓഫീസറുടെ (ജി.എസ്.ടി.) റാങ്കുപട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുൻപ്‌...

ഹൈക്കോടതി അംഗീകാരം നൽകി ; കണ്ഠര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും

0
കൊച്ചി : ശബരിമല തന്ത്രിയായി കണ്ഠര് ബ്രഹ്മദത്തനെ നിയമിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം...

ബൈക്കിൽ ‘റിവേഴ്സ്’ യാത്ര ; വിദ്യാർഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും

0
കൊച്ചി: ബൈക്കിൽ പിന്നോട്ട് തിരിഞ്ഞിരുന്ന് അപകടകരമായി യാത്ര ചെയ്ത സംഭവത്തിൽ വാഹനമോടിച്ച...