കൊല്ലം : മദ്യപിച്ചെത്തിയ യുവാവ് ഭാര്യയുമായി വഴക്കിട്ട ശേഷം കിണറ്റില്‍ ചാടി. പിന്നീട് ഒരുവിധത്തില്‍ തനിയെ കിണറ്റില്‍ നിന്നു കയറി എത്തിയപ്പോള്‍ ഭാര്യയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ ചിതറ ഭജനമഠം പുതുശ്ശേരിയിലാണു സംഭവം. അശ്വതി ഭവനില്‍ രഞ്ജിത്തിന്റെ ഭാര്യ അശ്വതി (26) ആണ് തൂങ്ങി മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12ന് ആയിരുന്നു സംഭവം. തുടര്‍ന്ന് പോലീസ് നോക്കിനില്‍ക്കെ രഞ്ജിത്ത് സ്ഥലത്തു നിന്ന് ബൈക്കില്‍ കടന്നു.
ഇന്നലെ മദ്യപിച്ചെത്തിയ രഞ്ജിത്ത് ഭാര്യയുമായി വഴക്കിട്ട ശേഷം കിണറ്റില്‍ ചാടുകയായിരുന്നെന്നു പോലീസ് പറഞ്ഞു. തുടര്‍ന്നു കിണറ്റില്‍ നിന്നു സ്വയം കയറിയ രഞ്ജിത്ത് വീട്ടില്‍ കയറിയപ്പോള്‍ അശ്വതിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അശ്വതി മരിച്ചു. മക്കള്‍: വൈഷ്ണവ്, വൈശാഖ്