ഇന്ത്യക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കണം അല്ലെങ്കില്‍ രാജി വെയ്ക്കണം ; ശര്‍മ്മ ഒലിയോട് സ്വന്തം പാര്‍ട്ടിക്കാര്‍

For full experience, Download our mobile application:
Get it on Google Play

കഠ്മണ്ഡു: രാജ്യത്തെ ചില പ്രമുഖ നേതാക്കളുടെ പിന്തുണയോടെ ഇന്ത്യ തന്നെ പുറത്താക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ സ്വന്തം പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ അദ്ദേഹത്തോട് രാജി ആവശ്യപ്പെട്ടു. നേപ്പാളില്‍ ഭരണത്തിലിരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റാന്റിംഗ് കമ്മിറ്റി മീറ്റിംഗിലാണ് ആവശ്യം ഉയര്‍ന്നത്.

ഇന്ത്യ ഗൂഢാലോചന നടത്തുന്നുവെന്ന കെ.പി ശര്‍മ്മ ഒലിയുടെ പ്രസ്താവന രാഷ്ട്രീയപരമായും നയതന്ത്രപരമായും ശരിയല്ലെന്ന് യോഗത്തില്‍ നേതാക്കള്‍ പറഞ്ഞു. ‘ഇന്ത്യയല്ല, ഞങ്ങള്‍ തന്നെ നിങ്ങളുടെ രാജി ആവശ്യപ്പെടുന്നു. നിരുത്തരവാദപരമായ അത്തരം പരാമര്‍ശങ്ങള്‍ക്ക് നിങ്ങള്‍ തെളിവ് നല്‍കണം’-നേതാക്കള്‍ പറയുന്നു.

രാജ്യവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളില്‍ പരിഹാരം കാണുന്നതില്‍ ശര്‍മ്മ പരാജയമാണെന്നും കെടുകാര്യസ്ഥതയില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ പ്രധാനമന്ത്രി ഇന്ത്യയുമായുള്ള നേപ്പാളിന്റെ പ്രശ്നങ്ങളെ ഉപയോഗപ്പെടുത്തുകയാണെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...