യുവതി ഭര്‍തൃവീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ ; ദുരൂഹതയെന്ന് കുടുംബം

For full experience, Download our mobile application:
Get it on Google Play

പാലാ : യുവതിയെ ഭര്‍തൃവീടിന് സമീപത്തെ ഉപയോഗ ശൂന്യമായ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. തൊടനാല്‍ ഇലവനാല്‍ക്കല്‍തൊടുകയില്‍ രാജേഷിന്റെ ഭാര്യ ദൃശ്യയെ (28) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ദൃശ്യയെ കാണാതായത്. തെരച്ചിലില്‍ പിറ്റേന്ന് രാവിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ദൃശ്യയുടെ മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചു. ദൃശ്യയുമായി ഭര്‍തൃവീട്ടുകാര്‍ നിരന്തരം വഴിക്കിലായിരുന്നെന്നും മരിച്ച രാത്രിയില്‍ പോലും പ്രശ്‌നമുണ്ടായിരുന്നെന്നും സഹോദരന്‍ ബിനീഷ് മോഹനന്‍ പോലീസില്‍  പരാതി നല്‍കി.

പ്രശ്‌ന പരിഹാരത്തിനായി തിങ്കളാഴ്ച അര്‍ധരാത്രി വരെ തങ്ങള്‍ തൊടനാലിലെ വീട്ടില്‍ ഉണ്ടായിരുന്നതായും ബിനീഷ് പറഞ്ഞു. വഴക്ക് രമ്യതയില്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് ദൃശ്യയുടെ മരണവാര്‍ത്തയാണ് കേള്‍ക്കുന്നതെന്നും കുടുംബം ആരോപിച്ചു. വിശദമായി അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. എസ്എച്ച്ഒ കെ.പി ടോംസന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...