കൂട്ട ആത്മഹത്യാശ്രമം : കുടുംബത്തിലെ അവസാന ആളും മരിച്ചു

For full experience, Download our mobile application:
Get it on Google Play

തലയോലപ്പറമ്പ് : ബ്രഹ്മമംഗലത്തെ കൂട്ട ആത്മഹത്യയില്‍നിന്നു രക്ഷപ്പെട്ട് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബ്രഹ്മമംഗലം കാലായില്‍ വീട്ടില്‍ പരേതനായ സുകുമാരന്റെ ഇളയ മകള്‍ സുവര്‍ണയാണു (24) കോട്ടയം മെഡിക്കല്‍ കോളേജില്‍ ശനിയാഴ്ച രാത്രി മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. നവംബര്‍ 8നു രാത്രി രാജന്‍ കവലയ്ക്ക് സമീപത്തുള്ള ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന കാലായില്‍ സുകുമാരനും ഭാര്യയും മക്കളും ഉള്‍പ്പെടെ 4 പേര്‍ ആസിഡ് കുടിച്ച്‌ ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു.

സുകുമാരന്‍ (57), ഭാര്യ സീന (54), മൂത്തമകള്‍ സൂര്യ (27) എന്നിവര്‍ മരിച്ചു. സുവര്‍ണ്ണ മാത്രം രക്ഷപ്പെട്ടിരുന്നു. അന്നനാളത്തിനേറ്റ തകരാറിനെ തുടര്‍ന്ന് സുവര്‍ണയെ കഴിഞ്ഞ ഏഴിനു വീണ്ടും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുക ആയിരുന്നു. സംസ്‌കാരം നടത്തി. പിറവം കാരൂര്‍ക്കാവ് സ്വദേശിയുമായി സൂര്യയുടെ വിവാഹ നിശ്ചയം ഒക്ടോബര്‍ 10ന് ആയിരുന്നു. ഡിസംബര്‍ 12 ന് വിവാഹം നടക്കാനിരിക്കെയാണു മരണം.

വിവാഹത്തിനാവശ്യമായ ക്രമീകരണം ആരംഭിച്ചിരുന്നു. സുവര്‍ണ രാത്രി 11 മണിക്ക് സമീപത്തു താമസിക്കുന്ന ഇളയച്ഛന്‍ സന്തോഷിന്റെ വീട്ടിലെത്തി ആസിഡ് കഴിച്ച വിവരം പറയുമ്പോഴാണു സംഭവം പുറത്തറിയുന്നത്. 4 പേര്‍ അടങ്ങുന്ന കുടുംബം ഒറ്റമുറി വീട്ടിലായിരുന്നു താമസം. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് വിവരം.

കോവിഡിന് ശേഷം സുകുമാരന്റെ മൂത്ത മകള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇതിനെത്തുടര്‍ന്ന് മകളുടെ വിവാഹം മാറ്റിവെച്ചതിലെ മാനസിക വിഷമങ്ങളാണ് ജീവനൊടുക്കുന്നതിലേക്ക് കുടുംബത്തെ എത്തിച്ചതെന്നാണ് സൂചന. അയല്‍വാസികളുമായി ഇവര്‍ക്ക് വലിയ ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയാൻ സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി...