മകളുടെ മൃതദേഹം ഏറ്റുവാങ്ങാൻ ആശുപത്രിയിൽ എത്തിയ കുടുംബത്തിന് ലഭിച്ചത് യുവാവിന്‍റെ മൃതദേഹം

For full experience, Download our mobile application:
Get it on Google Play

റിയാദ്: മകളുടെ മൃതദേഹം ഏറ്റുവാങ്ങാൻ ആശുപത്രിയിൽ എത്തിയ കുടുംബത്തിന് ലഭിച്ചത് ഒരു യുവാവിന്‍റെ മൃതദേഹം. സൗദി അറേബ്യയിലാണ് സംഭവം ഉണ്ടായത്. ഖസീം മേഖലയിലെ അൽ റാസ് ജനറൽ ആശുപത്രിയിലാണ് സംഭവം. ഇതിനെ തുടര്‍ന്ന് അല്‍ഖസീം ഗവര്‍ണര്‍ ഡോ. ഫൈസല്‍ ബിന്‍ മിശ്അല്‍ ബിന്‍ സൗദ് രാജകുമാരന്‍ അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ടു. മൃതദേഹങ്ങൾ മാറിപ്പോയതിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് എത്രയും പെട്ടെന്ന് സമർപ്പിക്കാൻ പ്രത്യേക സമിതിക്ക് അമീർ നിർദ്ദേശം നൽകി. രോഗികളുടെ അവകാശങ്ങൾ, കുടുംബങ്ങളുടെ അന്തസ്സ് എന്നിവയുമായി ബന്ധപ്പെട്ട മെഡിക്കൽ, അഡ്മിനിസ്ട്രേറ്റീവ് നടപടിക്രമങ്ങളിൽ കർശനമായ ഉത്തരവാദിത്തവും ഏറ്റവും ഉയർന്ന കൃത്യതയും പാലിക്കേണ്ടതിന്‍റെ ആവശ്യകത പ്രിൻസ് ഫൈസൽ ചൂണ്ടിക്കാട്ടി. മരിച്ച പെൺകുട്ടിയുടെ മൃതദേഹം ആശുപത്രി അധികൃതർ അബദ്ധത്തില്‍ ഒരു യുവാവിന്‍റെ കുടുംബത്തിന് കൈമാറുകയായിരുന്നെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്. ഈ മൃതദേഹം സംസ്‌കരിച്ചതിന് ശേഷമാണ് അബദ്ധം മനസ്സിലാക്കിയത്.

12 വയസ്സുള്ള സീലയുടെ മൃതദേഹമാണ് ആശുപത്രിയില്‍ നിന്ന് മറ്റൊരു യുവാവിന്റെ ബന്ധുക്കള്‍ക്ക് മാറി നല്‍കിയത്. യുവാവിന്റെ കുടുംബം മൃതദേഹം സംസ്കരിക്കുകയും ചെയ്തു. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് അല്‍റസ് ജനറല്‍ ആശുപത്രിയില്‍ ബാലിക മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് ശേഷം മൃതേദേഹം മറവുചെയ്യാനായി കുടുംബാംഗങ്ങള്‍ എത്തിയപ്പോഴാണ് മകളുടെ മൃതദേഹം ശനിയാഴ്ച മറ്റൊരു കുടുംബത്തിന് മാറി നൽകിയത് മനസ്സിലായത്. സംഭവത്തിൽ കുടുംബം ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നൽകി. ഇതേത്തുടർന്നാണ് അമീർ ഉടൻ ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിട്ടത്. എങ്ങനെയാണ് ഈ ഗുരുതരമായ പിഴവ് സംഭവിച്ചതെന്ന് കണ്ടെത്താനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കാനുമാണ് അന്വേഷണം ലക്ഷ്യമിടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് കിണർ വൃത്തിയാക്കാനിറങ്ങിയയാൾ മരിച്ചു ; രണ്ടുപേർ ആശുപത്രിയിൽ

0
കൊല്ലം: അഞ്ചാലുംമൂട്ടിൽ കിണർ വൃത്തിയാക്കുന്നതിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ട് ചെമ്മക്കാട് സ്വദേശിയായ...

മന്ദമരുതി – കക്കുടുമൺ റോഡ് നിർമാണം അനിശ്ചിതത്വത്തിൽ : മെറ്റൽ നിരത്തിയിട്ട് മാസങ്ങൾ ,...

0
​മന്ദമരുതി : ഉന്നത നിലവാരത്തിൽ പുനരുദ്ധാരണ പ്രവർത്തനം ആരംഭിച്ച മന്ദമരുതി...

അട്ടപ്പാടി ഭവാനിപ്പുഴയിൽ കണ്ടെത്തിയ ചാക്കുകൾക്കകത്ത് അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹമെന്ന് സംശയം

0
പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയിൽ കണ്ടെത്തിയ ചാക്കുകൾക്കകത്ത് അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹമെന്ന് സംശയം....

ഇന്ത്യയും ചൈനയും തമ്മിലുള്ള ആദ്യ കോർപ്സ് കമാൻഡർ തല ചർച്ച ഇന്ന് നടക്കും

0
ഡൽഹി: അരുണാചൽ പ്രദേശിലെ എൽ.എസ്.സിക്ക് സമീപമുള്ള വാച്ച-ദാമൈ അതിർത്തി മീറ്റിംഗ് പോയിന്റിൽ...