പത്തനംതിട്ടയില്‍ കുടുംബം സഞ്ചരിച്ച ഓട്ടോ കാറുകൊണ്ട് ഇടിച്ച് മറിച്ചു ; പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ടയില്‍ കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷ കാറുകൊണ്ട് ഇടിച്ച് മറിച്ചു. ഇന്നലെ രാത്രി പത്ത് മണിയോടെ പത്തനംതിട്ട കുലശേഖരപതിയിലായിരുന്നു സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് ഓട്ടോറിഷ റോഡില്‍ നിന്നും താഴ്ചയിലേക്ക് മറിഞ്ഞു. ആദ്യം ഇടിച്ച ശേഷം പുറകിലേക്കെടുത്ത കാര്‍ ഉപയോഗിച്ച് വീണ്ടും ഇടിക്കുകയായിരുന്നു. അപകടത്തില്‍ പത്തനംതിട്ട സ്വദേശി സലീനയ്ക്കും മക്കള്‍ക്കും പരിക്കേറ്റു. സലീനയും മക്കളായ ഷിജു, സിജു എന്നിവരുമാണ്  ഓട്ടോയില്‍ ഉണ്ടായിരുന്നത്. ഈ സമയം പത്തനംതിട്ട സ്വദേശി ശ്യാം എന്ന യുവാവ് ഇവര്‍ സഞ്ചരിച്ച ഓട്ടോയില്‍ കാര്‍ ഇടിപ്പിക്കുകയായിരുന്നു.

ഈ സമയം ഷിജുവും അമ്മ സലീനയും ഓട്ടോയില്‍ നിന്നും പുറത്തേക്ക് ചാടി. ഇതിന് ശേഷം കാര്‍ പുറകിലേക്ക് എടുത്ത് വീണ്ടും ഓട്ടോയില്‍ ഇടിപ്പിച്ചു. ഷിജുവിനും സലീനയ്ക്കും അടക്കം പരിക്കേറ്റിട്ടുണ്ട്. നാട്ടുകാര്‍ ഓടികൂടുകയും ശ്യാമിനെ പിടികൂടുകയും ചെയ്തു. ഇയാളെ പിന്നീട്  പത്തനംതിട്ട പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. തൊഴിലിനെ സംബന്ധിച്ച തര്‍ക്കമാണ് ഈ സംഭവത്തിന് പിന്നിലെന്നാണ് അറിയുവാന്‍ കഴിയുന്നത്. സംഭവത്തില്‍ കാറും പത്തനംതിട്ട പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം വിട്ടവർക്കെതിരെ പിണറായി

0
കണ്ണൂർ: സിപിഎമ്മിന്റെ ഉറച്ച കോട്ടയായ പയ്യന്നൂരിലുണ്ടായ അപ്രതീക്ഷിത തിരഞ്ഞെടുപ്പ് തോൽവിയിൽ...

എറണാകുളത്ത് നടുറോഡിൽ ഓട്ടോ ഡ്രൈവർക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരമർദ്ദനം

0
കൊച്ചി: എറണാകുളത്ത് നടുറോഡിൽ വെച്ച് ഓട്ടോറിക്ഷ ഡ്രൈവറെ അസഭ്യം പറയുകയും...

മാടാക്കര പള്ളി ലാത്തിച്ചാർജ് : പോലീസുകാരുടെ സ്ഥലംമാറ്റത്തിൽ വിശദീകരണവുമായി റൂറൽ എസ്പി

0
കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ ബൂട്ടിട്ട് അകത്ത് കയറി ലാത്തിച്ചാർജ്...

എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

0
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം...