തിരുവനന്തപുരം നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം. പ്രവസ ശസ്ത്രക്രിയയ്ക്ക് ശേഷം കൃത്യമായ ചികിത്സ ഉറപ്പാക്കിയില്ലെന്നാണ് ആരോപണം. നെയ്യാറ്റിന്‍കര സ്വദേശി സജിതയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. സഹിക്കാന്‍ വയ്യാത്ത വേദനയാണ് താന്‍ അനുഭവിച്ചതെന്നും വെള്ളം കുടിക്കാത്തതിനാലാണ് പഴുപ്പെന്ന് പറയുക മാത്രമാണ് ഡോക്ടര്‍ ചെയ്തതെന്നുമാണ് യുവതിയുടെ ആരോപണം. പിന്നീട് സ്‌കാനിങിലാണ് ഇന്‍ഫെക്ഷന്‍ കണ്ടെത്തിയതെന്നും കുടുംബം ആരോപിച്ചു. അണുബാധയെത്തുടര്‍ന്ന് യുവതി എസ്‌ഐടി ആശുപത്രിയില്‍ ചികിത്സയിലാണ്. തന്റെ മകള്‍ അനുഭവിക്കുന്നത് ദുരിത ജീവിതമെന്ന് സജിതയുടെ മാതാവ് പറഞ്ഞു.

കഴിഞ്ഞ ഒന്‍പത് ദിവസമാണ് സജിത എസ്എടി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. പഴുപ്പ് പൂര്‍ണമായി നീക്കണമെങ്കില്‍ ശസ്ത്രക്രിയ ആവശ്യമെന്നും കുടുംബം പറയുന്നു. എന്നാല്‍ നെയ്യാറ്റിന്‍കര ആശുപത്രിയിലെ ഡോ. രേണുക ഈ കുടുംബത്തിന്റെ ആരോപണങ്ങള്‍ നിഷേധിച്ചു. ഫെബ്രുവരി ആറിനാണ് സജിതയുടെ പ്രസവ ശസ്ത്രക്രിയ നടന്നത്. ഇതിനൊപ്പം പ്രസവം നിര്‍ത്തുന്ന പ്രൊസീജിയറും ചെയ്തിരുന്നു. ഇതിന് പിന്നാലെ സജിതയ്ക്ക് കടുത്ത പനിയും വയറുവേദനയും അനുഭവപ്പെട്ടു. വേദനയെക്കുറിച്ച് ഡിസ്ചാര്‍ജിന് മുമ്പ് തന്നെ ഡോക്ടര്‍ രേണുകയോട് പറഞ്ഞെന്ന് യുവതി പറയുന്നു. എന്നാല്‍ മതിയായ ചികിത്സയോ പരിശോധനയോ നടത്തിയില്ലെന്നും പകരം തന്നെ അസ്വസ്ഥപ്പെടുത്തുന്ന വിധത്തില്‍ സംസാരിക്കുകയാണ് ചെയ്തതെന്നുമാണ് യുവതിയുടെ പരാതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം- ടൂറിസം വാരാഘോഷത്തിന് നാളെ സമാപനം

0
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം- ടൂറിസം വാരാഘോഷത്തിന് സമാപനം...

ആറന്മുള ജലമേള പാർക്കിംഗ് ഗ്രൗണ്ടുകളിൽ നിന്ന് ഡ്രൈവർമാർക്ക് ക്ഷേത്ര പരിസരത്തേക്ക് എത്താൻ കെ.എസ്.ആര്‍.റ്റി.സി സർവീസ്...

0
ആറന്മുള : ആറന്മുള ഉത്രട്ടാതി ജലമേള കാണുന്നതിനായി എത്തിച്ചേരുന്ന വാഹനങ്ങൾ പോലീസ്...

അതിതീവ്ര വെള്ളപ്പൊക്കം : റാന്നിയില്‍ സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചില്ലെന്ന് ഇരകൾ

0
റാന്നി : റാന്നിയില്‍ ഈ മാസം ആദ്യമുണ്ടായ അതിതീവ്ര വെള്ളപ്പൊക്കത്തിൽ നഷ്ടം...

നേപ്പാൾ പ്രളയം ; ഇന്ത്യക്കാരെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യണം എന്ന് ആവശ്യപ്പെട്ട് മല്ലികാർജുൻ ഖാർഗെ...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 636 ആയി ഉയർന്നു....