പ്രശസ്ത കൊറിയൻ പോപ് ഗായകൻ മൂൺബിൻ മരിച്ച നിലയിൽ ; മരണ കാരണം വ്യക്തമായിട്ടില്ല

For full experience, Download our mobile application:
Get it on Google Play

സിയോൾ: പ്രശസ്ത ദക്ഷിണ കൊറിയൻ പോപ് ഗായകൻ മൂൺബിൻ മരിച്ച നിലയിൽ. ആസ്ട്രോ എന്ന കെ-പോപ് ബാന്‍ഡിലെ അംഗമാണ് മൂണ്‍ബിന്‍. 25 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 8.10 ഓടെ സോളിലെ ഗന്‍ഗ്നം ജില്ലയിലെ വീട്ടില്‍ മൂണ്‍ബിന്നിനെ ബോധരഹിതനായി മാനേജര്‍ കണ്ടെത്തി. തുടര്‍ന്ന് പോലീസിനെ വിവിരമറിയിക്കുകയായിരുന്നു. മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ദക്ഷിണ കൊറിയന്‍ ന്യൂസ് ഔട്ട്ലെറ്റായ സൂംപിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഗായകന്റെ മരണത്തില്‍ സംഗീതലോകവും സുഹൃത്തുക്കളും ആരാധകരുമെല്ലാം അനുശോചനം രേഖപ്പെടുത്തി. 2016 ഫെബ്രുവരി 23 നാണ് മൂണ്‍ബിന്‍ കാലരംഗത്ത് എത്തുന്നത്. പ്രശസ്ത കെ-ഡ്രാമയായ ‘ബോയ്സ് ഓവര്‍ ഫ്ളവേഴ്സില്‍’ കിം ബുമ്മിന്റെ കഥാപാത്രത്തിന്റെ ബാല്യകാലം അവതരിപ്പിച്ചത് മൂണ്‍ബിന്‍ ആയിരുന്നു. പിന്നീടാണ് ആസ്ട്രോ ബാന്‍ഡില്‍ അംഗമാകുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...