ഫാന്‍ പൊട്ടി തലയില്‍ വീണ് രോഗിയുടെ കൂട്ടിരിപ്പുകാരന് പരുക്കേറ്റു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ഫാന്‍ പൊട്ടി തലയില്‍ വീണ് കൂട്ടിരിപ്പുകാരന് പരുക്കേറ്റു. തകഴി കേളമംഗലം പുത്തന്‍വീട്ടില്‍ കെ.അജേഷിന്റെ (45) തലയിലാണ് ഫാന്‍ വീണത്.ആലപ്പുഴ ജനറല്‍ ആശുപത്രിയിലാണ് സംഭവം. അഞ്ച് തുന്നിക്കെട്ടുണ്ട്. ഇന്നലെ പകല്‍ 12.30 നായിരുന്നു അപകടം. ആശുപത്രിയിലെ നിരീക്ഷണ മുറിയിലെ ഫാനാണ് പൊട്ടിവീണത്. ബസ് യാത്രയ്ക്കിടെ സഹോദരിക്ക് തലചുറ്റല്‍ അനുഭവപ്പെട്ട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ച വിവരം അറിഞ്ഞാണ് ലോറി ഡ്രൈവറായ അജേഷ് വന്നത്.

ആശുപത്രിയിലെ നിരീക്ഷണ മുറിയിലായിരുന്ന സഹോദരിയുടെ സമീപത്ത് നില്‍ക്കുന്നതിനിടെ കറങ്ങിക്കൊണ്ടിരുന്ന ഫാന്‍ പൊട്ടി വലിയ ശബ്ദത്തോടെ അജേഷിന്റെ തലയില്‍ വീഴുകയായിരുന്നു. ഉടന്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച്‌ ചികിത്സ നല്‍കി. മുറിവ് തുന്നുകയും സ്കാനിങ്ങിനു വിധേയനാക്കുകയും ചെയ്ത ശേഷം നിരീക്ഷണത്തില്‍ കഴിഞ്ഞ അജേഷിനെ വൈകിട്ട് ഡിസ്ചാര്‍ജ് ചെയ്തു.

പഴകി ദ്രവിച്ച ഫാന്‍ കറങ്ങുമ്പോൾ വലിയ ശബ്ദമുണ്ടാവുകയും ഇടയ്ക്കിടെ തനിയെ നിന്നു പോവുകയും ചെയ്തിരുന്നതായി രോഗികള്‍ പറ‍ഞ്ഞു. സംഭവത്തില്‍ പ്രതികരണവുമായി നഗരസഭാധ്യക്ഷ രംഗത്തെത്തി. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച ശേഷം ഫാന്‍ ഉള്‍പ്പെടെ മുഴുവന്‍ ഇലക്‌ട്രിക് ഉപകരണങ്ങളും പരിശോധിക്കുമെന്ന് നഗരസഭാധ്യക്ഷ സൗമ്യരാജ് പറ‍ഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...