Friday, July 4, 2025 11:47 pm

പുതിയൊരു കാർഷിക വിപണന സംസ്കാരവുമായി ഫാം ഫെയ്‌സ് സൂപ്പർ മാർക്കറ്റ് റാന്നിയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുതിയൊരു കാർഷിക വിപണന സംസ്കാരവുമായി ജനങ്ങളിലേക്കിറങ്ങുന്ന ഫാം ഫെയ്സിന്റെ മൂന്നാമത്തെ സൂപ്പർ മാർക്കറ്റ് റാന്നി മാടത്തുംപടിയിൽ ഫാം ഫെയ്‌സ് ഇന്ത്യാ ചെയർമാൻ സി എ. സിജു സാമു ഉദ്‌ഘാടനം ചെയ്തു. പ്രമുഖ സിനിമാ നിർമ്മാതാവ് ജേക്കബ് കോയിപ്പുറത്ത് ആദ്യ വിൽപ്പന ഏറ്റുവാങ്ങി. സിനിമാ താരം നിയാസ് ബെക്കർ, സൂപ്പർ മാർക്കറ്റ് ഫ്രാഞ്ചൈസി ഓണർ അജിസൻ സിറിയക്, ഫാം ഫെയ്‌സ് സൂപ്പർ മാർക്കറ്റ് ഡിവിഷൻ മാനേജർ അരുൺ രവി, ഫ്രാഞ്ചൈസി മാനേജർ ലബീബ് കരിപ്പാക്കുളം തുടങ്ങിയവർ സംബന്ധിച്ചു.

സംസ്ഥാനത്തെ കർഷകരിൽ നിന്നും നേരിട്ട് ശേഖരിച്ചു വിപണിയിലെത്തിക്കുന്ന വിഷമില്ലാത്ത പച്ചക്കറികളും , പഴ വർഗ്ഗങ്ങളും ഗുണമേന്മയാർന്ന ഉത്‌പന്നങ്ങളുമാണ് ഫാം ഫെയ്‌സ് ഇ മാർട്ടിലൂടെ വിൽപ്പന നടത്തുന്നത്. ഇത് വഴി കേരളത്തിലെ കർഷകർക്ക് മെച്ചപ്പെട്ട പ്രതിഫലവും ഉപഭോക്താക്കൾക്ക് വിഷമില്ലാത്ത മികച്ച പച്ചക്കറി – പഴവർഗ്ഗങ്ങളും ലഭ്യമാകുന്നു. കേരളത്തിലെ കാർഷിക രംഗം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കർഷകർക്ക് കൂടുതൽ നിലങ്ങളിൽ കൃഷിയിറക്കാനുള്ള സൗകര്യങ്ങളും ഫാം ഫെയ്‌സ് മുൻകൈയെടുത്തു ചെയ്യുവാൻ ഉദ്ദേശിക്കുന്നു.

പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി പുതുക്കോട് , ചേർത്തല കണിച്ചുകുളങ്ങര എന്നിവയ്ക്ക് ശേഷം തുടങ്ങുന്ന മൂന്നാമത്തെ സൂപ്പർമാർക്കറ്റ് ആണ് പത്തനംതിട്ട റാന്നി മാടത്തുംപടിയിലേത്. മെയ് ആദ്യവാരം തിരുവനന്തപുരം തിരുമലയിലും എറണാകുളം പിറവം , മുളന്തുരുത്തി , കോഴിക്കോട് ഫറോക്ക് ഉൾപ്പെടെ എല്ലാ ജില്ലയിലുമായി ഏകദേശം അൻപതോളം സൂപ്പർമാർക്കറ്റ് ശൃംഖലകൾ തുടങ്ങാൻ ഫാം ഫെയ്‌സ് ലക്ഷ്യമിടുന്നു. നഗരങ്ങളിലെപ്പോലെ തന്നെ ഗ്രാമങ്ങളിലും മികച്ച കാർഷിക വിപണന സംസ്കാരമാണ് ഫാം ഫെയ്‌സ് ലക്ഷ്യമിടുന്നത്.

കാർഷിക വിപണിയിലെ പുതുമയാണ് ഫാം ഫെയ്സിന്റെ മുഖ മുദ്ര. ഓൺലൈൻ ആപ്പ് വഴി, കർഷകനേയും കൃഷിയിടത്തേയും കണ്ടു ഉപഭോക്താക്കൾക്ക് നേരിട്ട് പച്ചക്കറി പഴവർഗ്ഗങ്ങൾ ഓർഡർ ചെയ്‌തു ഹോം ഡെലിവറി സജ്ജമാക്കാനുള്ള സൗകര്യം വരുന്ന ഓണക്കാലം മുതൽ ഫാം ഫെയ്‌സ് ഏർപ്പെടുത്തും. അതിനു മുന്നോടിയായുള്ള സോഫ്റ്റ് ലോഞ്ച് മെയ് 1 നു ആരംഭിക്കും. ഇതിനോടകം തന്നെ രണ്ടായിരത്തോളം കർഷകരും അഞ്ഞൂറോളം ഫ്രാഞ്ചൈസികളും ഫാം ഫെയ്‌സ് കാർഷിക വിപണന സംസ്കാരത്തിന്റെ ഭാഗമായിട്ടുണ്ട്. ഓർഗാനിക് , സേഫ് ടു ഈറ്റ് എന്നീ കാറ്റഗറികളിൽ കർഷകർ കൃഷി ചെയ്തു ഫാം ഫെയ്‌സിന്റെ വിദഗ്ദർ മേൽനോട്ടം വഹിച്ചു ജനങ്ങളിലേക്ക് വിതരണം ചെയ്യുന്ന പഴം പച്ചക്കറി വർഗ്ഗങ്ങൾക്കു ഇതിനോടകം തന്നെ ജനപ്രീതി ലഭിച്ചു വരുന്നുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...

അടൂര്‍ ജിബിഎച്ച്എസ്എസില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം സംഘടിപ്പിച്ചു

0
പത്തനംതിട്ട : നഷാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതി ജില്ലാതല കാമ്പയിന്റെ...