മണ്ണിന് ഗുണം, കർഷകന് ആദായം ; ‘രാമച്ചം’ കൃഷി തുടങ്ങിയാലോ ?

For full experience, Download our mobile application:
Get it on Google Play

ഒരൽപം ശ്രദ്ധയും കുറച്ചധികം സമയവും നീക്കിവച്ചാൽ മണ്ണിൽ നിന്നും നൂറുമേനി കൊയ്യാം. മണ്ണിന്റെ സുരക്ഷയ്ക്കും മണ്ണിൽ നിന്നുള്ള വരുമാനത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്നവർആണ് യഥാർഥ കർഷകർ. അത്തരത്തിലുള്ള ഒരു കാർഷിക വിളയെ കുറിച്ചറിയാം. നമ്മുടെ കാലാവസ്ഥയ്ക്ക് ഇണങ്ങിയ മികച്ച വിളയാണ് രാമച്ചം. ഒരു സുഗന്ധവ്യഞ്ജനം എന്ന നിലയിലും ഔഷധം എന്ന നിലയിലും രാമച്ചം നമ്മുടെ നാട്ടിൽ പണ്ടുമുതലെ പ്രസിദ്ധമാണ്. വെറ്റിവേർ എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന രാമച്ചത്തിന്റെ ശാസ്ത്രീയനാമം ക്രൈസോപോ​ഗോൻ സൈസാനിയോയിഡെസ് (Chrysopogon zizanioides) എന്നാണ്. പുരാണങ്ങളിൽ പോലും രാമച്ചത്തിന്റെ ഗുണങ്ങളെക്കുറിച്ച് ധാരാളം പരാമര്‍ശങ്ങളുണ്ട്. ആയുർവേദ ചികിത്സയിൽ ത്വക്ക് രോഗങ്ങൾ, ഉഷ്ണ രോഗങ്ങൾ എന്നിവയ്ക്കുള്ള ഉത്തമ പ്രതിവിധിയാണ് രാമച്ചം.
——–
മണ്ണിന്റെ കാവല്‍ക്കാരന്‍
കർഷകരെ സംബന്ധിച്ചിടത്തോളം രാമച്ചം കരുതലിന്റെ ജൈവവേലിയാണ്. 2 മീറ്റർ വരെ ഉയരത്തിൽ കൂട്ടമായി രാമച്ചം വളരുന്നു. രാമച്ചം ഒരു പുല്‍ച്ചെടി ഇനമാണ്. സാധാരണ പുൽച്ചെടികളുടെ വേരുകൾ മണ്ണിന് മീതെ പടരുമ്പോൾ രാമച്ചത്തിന്റെ വേരുകൾ 3 മീറ്റർ വരെ ആഴത്തിൽ ഇടതൂർന്ന് മണ്ണിലേയ്ക്കിറങ്ങുന്നു. 15 വർഷം വരെ ഈ ചെടികൾ വളരും. ഓരോ 3 വർഷം കഴിയുമ്പോഴും പഴയ ചെടികൾ വെട്ടിമാറ്റി പുതിയ ചെടികൾ വച്ചുപിടിപ്പിക്കുന്നത് മണ്ണിന്റെ ദൃഢത കൂട്ടുന്നു.

കൃഷി എങ്ങനെ..?
—-
രാമച്ചം നന്നായി വളരാൻ വെയിൽ കൂടുതലായി വേണം. രാമച്ചം അധികം വളക്കൂറില്ലാത്ത മണ്ണിൽ പോലും നന്നായി വളരും. തട്ടുതട്ടായിട്ടുള്ള- ചരിഞ്ഞ കൃഷിഭൂമികളിലെ മണ്ണൊലിപ്പ് തടയാൻ രാമച്ചം വളരെയധികം സഹായിക്കും.വളമായി കാലിവളമോ, കമ്പോസ്റ്റോ മതിയാകും. നനവും അധികമായി ആവശ്യമില്ല. ഇലകൾ മഞ്ഞ നിറമാകുമ്പോൾ വിളവെടുക്കാം.
——-
വ്യവസായം..
രാമച്ചത്തിന്റെ വേരിൽ ഒന്നര ശതമാനത്തോളം എണ്ണ അടങ്ങിയിട്ടുണ്ട്. പെർഫ്യൂമുകളിലും, അത്തറിലും സുഗന്ധം ഏറെനേരം നിലനിൽക്കാൻ ചന്ദനതൈലത്തിന് പകരമായി രാമച്ചം ചേർക്കാറുണ്ട്. വെട്ടിയെടുക്കുന്ന രാമച്ചത്തിന്റെ വേരുകൾ എണ്ണ എടുത്തതിനുശേഷം ഉണക്കി വിൽപന നടത്താം. കുട്ട, വട്ടി, വിശറി, ശിൽപങ്ങൾ തുടങ്ങി നിരവധി ഉൽപന്നങ്ങൾ നിർമിയ്ക്കാനും രാമച്ചത്തിന്റെ വേരുകൾ ഉപയോഗിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിർത്തി കടന്നുള്ള യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു ; ഇന്ത്യ-ബംഗ്ലാദേശ് റെയിൽ സർവീസ് പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ സജീവം

0
ന്യൂഡല്‍ഹി/ധാക്ക: 2024ല്‍ നിര്‍ത്തിവച്ച ഇന്ത്യ - ബംഗ്ലാദേശ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ്...

ബെംഗളൂരുവിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

0
ബെം​ഗളൂരു: ബെംഗളൂരുവിൽ നെലമംഗലയ്ക്കടുത്ത് രാജൻകുണ്ടെയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ...

ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ റിപ്പോർട്ട്

0
കോഴിക്കോട്: ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ...

കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റിനെ മർദിച്ച കേസിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിലായി

0
കണ്ണൂർ: കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എം.സി അതുലിനെ മർദിച്ച കേസിൽ...