കർഷക ആത്മഹത്യ സർക്കാർ ഒന്നാംപ്രതി : പുതുശ്ശേരി

For full experience, Download our mobile application:
Get it on Google Play

തകഴി : അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാതെ പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങുന്ന സർക്കാർ നിസ്സംഗതയുടെയും നിരുത്തരവാദ സമീപനത്തിന്റെയും ഒടുവിലത്തെ ഇരയാണ് ഇന്ന് ജീവൻ ഒടുക്കിയ പ്രസാദ് എന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. കർഷക ആത്മഹത്യ ഉണ്ടാവുമ്പോൾ ഇനി ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്താൻ നിശ്ചയദാർഢ്യത്തോടെ നടപടി സ്വീകരിക്കേണ്ടതിനുപകരം അതിനെ തൊടു ന്യായങ്ങൾ ഉയർത്തി നിസ്സാരവൽക്കരിക്കുന്നതാണ് കർഷക ആത്മഹത്യ തുടർക്കഥയാവാൻ കാരണം. നിവൃത്തി കേടുകൊണ്ട് ആത്മഹത്യയിലേക്ക് തള്ളി വീഴ്ത്തപ്പെട്ട കർഷകർ ഉയർത്തിയ പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു എന്നത് സർക്കാർ പ്രഖ്യാപനങ്ങൾ അവശേഷിക്കുന്നു എന്നതിന്റെ തെളിവാണെന്നും അതുകൊണ്ടുതന്നെ ഇതിലെ ഒന്നാംപ്രതി സർക്കാർ തന്നെയാണെന്നും പുതുശ്ശേരി ആരോപിച്ചു.

കേരള കോൺഗ്രസ് നേതാക്കളോടൊപ്പം കർഷക ആത്മഹത്യ നടന്ന തകഴി കുന്നുമ്മ കാട്ടിപ്പറമ്പിൽ പ്രസാദിന്റെ ഭവനം സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കുകയും ചെയ്ത ശേഷം പുതുശ്ശേരി മാധ്യമങ്ങളോട് പറഞ്ഞു. നെല്ലിന്റെ വിലയടക്കം കർഷകർക്കും സാധാരണക്കാരനും നൽകേണ്ടതെല്ലാം കുടിശ്ശികയായി കുന്നുകൂടുമ്പോൾ ധൂർത്തും ആഡംബരവും ആർഭാടങ്ങളും ആഘോഷങ്ങളുമായി കോടികൾ പൊടിക്കുന്ന സർക്കാർ ചരിത്രത്തിലെ ധൂർത്തൻമാരായ മുൻഗാമികളെയെല്ലാം കടത്തിവെട്ടിയി രിക്കുകയാണ്.

സർക്കാരിന്റെ വീഴ്ചകൊണ്ട് അത്താണിയായ കുടുംബനാഥൻ നഷ്ടപ്പെട്ട് അനാഥത്വത്തിന്റെ പടുകുഴിയിലേക്ക് വഴുതിവീണ കുടുംബത്തിന്റെ നിലനിൽപ്പിന് ആവശ്യമായ ധനസഹായം സർക്കാർ നൽകണമെന്നും പുതുശ്ശേരി ആവശ്യപ്പെട്ടു.
കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ജേക്കബ് എബ്രഹാം, സംസ്ഥാന ജനറൽ സെക്രട്ടറി പ്രകാശ് പനവേലി, ഉന്നതാധികാരി സമിതി അംഗം റോയ് ഊരാംവേലിൽ, ജില്ലാ ട്രഷറർ ബേബിച്ചൻ നന്നാട്ടുമാലിൽ, മണ്ഡലം പ്രസിഡന്റ് ബിജു തകഴി, എടത്വ മണ്ഡലം പ്രസിഡന്റ് ബാബു സേവ്യർ, പഞ്ചായത്ത് അംഗം ജയിന്‍ മാത്യു എന്നിവരും കേരള കോൺഗ്രസ് സംഘത്തിൽ ഉണ്ടായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ അതിർത്തി മേഖലയിൽ നിന്നും 200 ലിറ്റർ കോട കണ്ടെടുത്തു

0
ഇടുക്കി: ഇടുക്കിയുടെ അതിർത്തി മേഖലകളിൽ എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിനൊപ്പം ഓണം സ്പെഷ്യൽ...

കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി

0
തിരുവനന്തപുരം: കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി. ഇഞ്ചിവിളയിൽ...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍

0
കോഴിക്കോട്: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല...

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...