പെൺകുട്ടിയെ ശല്യം ചെയ്ത സംഘത്തെ തടയാൻ ശ്രമിച്ച നാട്ടുകാർക്ക് നേരെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

ദില്ലി: കിഴക്കൻ ദില്ലിയിലെ മയൂർ വിഹാറിൽ പെൺകുട്ടിയെ ശല്യം ചെയ്ത സംഘത്തെ തടയാൻ ശ്രമിച്ച നാട്ടുകാർക്ക് നേരെ ആക്രമണം. ഗുണ്ടാ ആക്രമണത്തിൽ പ്രദേശത്തെ താമസക്കാരായ 10 വയസ്സുള്ള കുട്ടിയടക്കം നിരവധി പേർക്ക് പരിക്കേറ്റു. സംഘർഷസാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച മയൂർ വിഹാർ ഫേസ് 3-യിലാണ് സംഭവം. സംഘർഷത്തിൽ മയൂർ വിഹാർ ഫേസ് 3-യിലെ ഒന്ന്, രണ്ട് പോക്കറ്റുകളിലായി 15 ഓളം പേർക്ക് പരിക്കേറ്റതായി എഎപി എംഎൽഎ കുൽദീപ് കൗര്‍ അറിയിച്ചു. സംഭവത്തെ തുടർന്ന് മേഖലയിൽ ആശങ്ക നിലനിൽക്കുകയാണ്. കുറ്റകൃത്യങ്ങൾ തടയുന്നതിൽ സർക്കാർ ഇത്ര ദയനീയമായി പരാജയപ്പെടുന്നത് എന്തുകൊണ്ടാണെന്നും എംഎൽഎ ചോദിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്ത് കർശന നടപടി സ്വീകരിക്കണമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രദേശത്ത് ആവശ്യത്തിന് പോലീസുകാരെ വിന്യസിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

പരിക്കേറ്റ 10 വയസ്സുകാരൻ്റെ നില ഗുരുതരമാണെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. പ്രദേശത്തെ സ്ഥിതിഗതികൾ ശാന്തമാക്കാനായി കൂടുതൽ പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രദേശം പോലീസിൻ്റെ നിരീക്ഷണത്തിലാണെന്നും കുറ്റക്കാരെ കണ്ടെത്താനായി പ്രത്യേക സംഘത്തെ രൂപീകരിച്ചതായും പോലീസ് അറിയിച്ചു. ദില്ലിയിൽ മലയാളികളടക്കം താമസിക്കുന്ന സ്ഥലമാണ് മയൂർ വിഹാർ ഫേസ് 3.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...