കർഷക ആത്മഹത്യ ; ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഭീഷണിയെ തുടർന്നെന്ന് ബന്ധുക്കളുടെ പരാതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കോന്നി പൂച്ചക്കുളം സ്വദേശിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ടാണ് കർഷകനും തൊഴിലാളിയുമായ രാധാകൃഷ്ണനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിരന്തരമായ ഭീഷണിയെ തുടർന്നാണ് രാധാകൃഷ്ണൻ ആത്മഹത്യ ചെയ്തതെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്ത്. ഒറ്റയ്ക്ക് താമസിക്കുന്ന രാധാകൃഷ്ണനെ ഇന്നലെ വൈകുന്നേരത്തോടെ കാണാതയതിനെ തുടർന്ന് സഹോദരി നടത്തിയ തിരച്ചിലിനൊടുവിൽ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഒരുമാസം മുൻപ് പ്രദേശത്ത് മ്ലാവിനെ വേട്ടയാടിയ കേസിൽ രണ്ടുപേരെ പിടികൂടിയിരുന്നു. ഈ സംഘത്തിൽ രാധാകൃഷ്ണനും ഉൾപ്പെട്ടിട്ടുണ്ടെന്ന സംശയത്തിൽ വനപാലകർ ചോദ്യം ചെയ്യുകയും രാധാകൃഷ്ണന്റെ പക്കൽ തോക്ക് ഉണ്ടെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.

ബുധനാഴ്ച കർഷകനും തൊഴിലുറപ്പ് തൊഴിലാളിയുമായ രാധാകൃഷ്ണനെ പണിക്കിടയിൽ കൂട്ടിക്കൊണ്ടു പോവുകയും മർദ്ദിച്ചുവെന്നും സഹോദരി പറയുന്നു. തിരികെ വീട്ടിലെത്തിയ രാധാകൃഷ്ണൻ കടുത്ത മാനസിക വിഷമത്തിൽ ആയിരുന്നു എന്നും കുടുംബം ആരോപിക്കുന്നു. തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ഉടൻ രാധാകൃഷ്ണനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി: വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും...

മാസപ്പടി കേസ്‌ ; സൊലാസ് കമ്പനിക്കെതിരെ കൂടുതൽ അന്വേഷണത്തിന് ഇ ഡി ; വീണയ്ക്കും...

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ കൂടുതൽ അന്വേഷണത്തിന് ഇ ഡി. ഇന്നലെ...

ഇ10, ഇ20 പെട്രോളുകൾ ഒരുപോലെ ലഭ്യമാക്കാൻ നീക്കം ; സാധ്യതകൾ പരിശോധിച്ച് കേന്ദ്രം

0
ഡൽഹി : ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാപക പരാതികൾ ഉയരുന്നതിനിടെ ഇ10...

തുണിക്കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന ; തിരുവനന്തപുരത്ത് അമ്മയും മകനും അടക്കം നാല് പേര്‍ പിടിയില്‍

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ എംഡിഎംഎ വേട്ട. തുണിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ...