വാഴക്കുല വിപണിയിൽ വിലഉയരുമെന്ന പ്രതീക്ഷയിൽ കർഷകർ

For full experience, Download our mobile application:
Get it on Google Play

കോന്നി : ഓണക്കാലത്ത് വാഴക്കുല വിപണിയിൽ വില ഉയരുമെന്ന പ്രതീക്ഷയിൽ ആണ് കോന്നിയിലെ വാഴക്കുല കർഷകർ. കോന്നിയിലെ പ്രധാന വാഴക്കുല വ്യാപാര കേന്ദ്രമായ വകയാർ വാഴക്കുല കർഷക വിപണിയിൽ കിലോയ്ക്ക് 69 രൂപ നിരക്കിൽ ആണ് വാഴക്കുല വിറ്റഴിക്കുന്നത്. എന്നാൽ കിലോയ്ക്ക് 80 രൂപയ്ക്ക് മുകളിൽ വർധിച്ചെങ്കിൽ മാത്രമേ കർഷകർക്ക് മതിയായ ലാഭം ലഭിക്കുകയുള്ളൂ. ഓണക്കാലത്തെ കച്ചവടം ആരംഭിച്ചില്ല എങ്കിലും നല്ല തിരക്കാണ് വകയാർ സ്വാശ്രയ കർഷക വിപണിയിൽ അനുഭവപ്പെടുന്നത്. എന്നാൽ കാലാവസ്ഥ വ്യതിയാനവും അപ്രതീക്ഷിതമായി എത്തിയ കാറ്റും മഴയുമെല്ലാം വാഴകൃഷിയെ സാരമായി ബാധിച്ചിട്ടുണ്ട്.

തമിഴ്നാട്ടിലെ മേട്ടുപ്പാളയം, കർണ്ണാടക, വയനാടൻ കുലകൾ എന്നിവയാണ് മറ്റൊരു ഭീഷണി. മൂന്ന് കിലോയ്ക്ക് നൂറ് രൂപ നിരക്കിൽ പൊതു നിരത്തുകളിൽ വിറ്റഴിക്കുന്ന ഇത്തരം വാഴക്കുലകൾ സാധാരണക്കാരായ വാഴക്കുല കർഷകരെ സാരമായി ബാധിക്കുവാൻ ഇടയുണ്ട്. കോന്നി, അരുവാപ്പുലം, പ്രമാടം മേഖലയിലെ 400 ൽ പരം കർഷകർ ആണ് വകയാർ സ്വാശ്രയ കർഷക വിപണിയെ ആശ്രയിക്കുന്നത്. തണ്ണിത്തോട്, തേക്കുതോട്, കരിമാൻതോട് മേഖലയിലെ കർഷകർക്കായി തേക്കുതോട്ടിലും ഒരു വിപണി പ്രവർത്തിക്കുന്നുണ്ട്. ഏത്ത വാഴകുലകളോട് ഒപ്പം തന്നെ പൂവൻ, പാളയം കോടൻ, ചെങ്കദളി, ഞാലിപൂവൻ വാഴക്കുലകൾക്കും ഇവിടെ ആവശ്യക്കാർ ഏറെയാണ്. കൂടാതെ കപ്പയും ചേനയും കാച്ചിലും എല്ലാം ആളുകൾ ലേലം വിളികളിലൂടെ സ്വന്തമാക്കുന്നുണ്ട്. അടുത്ത മാസത്തോട് കൂടി വകയാർ വാഴക്കുല വിപണിയിൽ തിരക്ക് വർധിക്കുകയും കർഷകർക്ക് മികച്ച ലാഭം ലഭിക്കുകയും ചെയ്യുമെന്നാണ് കർഷകരുടെ പ്രതീക്ഷ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വീണ്ടും വ‍‌ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വീണ്ടും വ‍‌ർധനവ്. ഇന്ന് 22 കാരറ്റ് ഒരു...

പിഎം ശ്രീ പദ്ധതി: കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ല ; വിട്ടുവീഴ്ചയില്ലെന്ന് എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ്

0
കോഴിക്കോട്: പി.എം. ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് എം.എസ്.എഫ്...

മെസിയുടെ പേരിലെ തട്ടിപ്പ് ; നടന്നത് 25.78കോടിയുടെ നികുതി വെട്ടിപ്പ്

0
തിരുവനന്തപുരം: മെസിയെ എത്തിക്കാനെന്ന പേരിൽ നടന്ന ഇടപാടുകളിൽ 25.78 കോടിയുടെ നികുതി വെട്ടിപ്പെന്ന്...

‘ജീവിച്ചിരിക്കുന്ന മനുഷ്യരുടെ പച്ചയിറച്ചി തിന്നുന്നു’ ; കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് റിയാസ്

0
കോഴിക്കോട് : കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് മുഹമ്മദ് റിയാസ്....