മാവേലിക്കര എക്‌സൈസ് ഓഫീസ് കെട്ടിട സമുച്ചയം 12-ന് തുറക്കും

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര : 2.47 കോടി ചെലവിട്ട് മാവേലിക്കര എക്സൈസ് റേഞ്ച്, സർക്കിൾ ഓഫീസുകൾക്കായി വഴുവാടിയിൽ ഒന്നാംഘട്ട നിർമാണം പൂർത്തിയാക്കിയ കെട്ടിടസമുച്ചയം ചൊവ്വാഴ്ച തുറക്കും. വൈകിട്ട് മൂന്നിന് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനംചെയ്യും. എം.എസ്. അരുൺകുമാർ എംഎൽഎ അധ്യക്ഷത വഹിക്കും. എക്‌സൈസിന്റെ മാവേലിക്കര സർക്കിൾ, റേഞ്ച് ഓഫീസുകൾ പതിറ്റാണ്ടുകളായി വാടകക്കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ശേഷിക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്കായി രൂപരേഖ തയ്യാറാക്കി സർക്കാരിന്റെ അനുമതിയ്ക്കായി നൽകിയിരിക്കുകയാണ്.

കെട്ടിടനിർമാണം മാസങ്ങൾക്ക് മുമ്പ് പൂർത്തിയായെങ്കിലും വകുപ്പിന്റെ അനുമതി ലഭിക്കാൻ വൈകി. വഴുവാടിയിൽ മൂന്നു പതിറ്റാണ്ട് മുമ്പ് പൂട്ടിയ വഴുവാടി ഗവ. ബോയ്‌സ് എൽപി സ്കൂൾനിന്നിരുന്ന 30 സെന്റ് ഭൂമിയിലാണ് എക്‌സൈസിന് ഇരുനില മന്ദിരം ഉയർന്നത്. താഴത്തെ നിലയിൽ പാർക്കിംഗ് ഏരിയ, തൊണ്ടിമുറി, കാത്തിരിപ്പു കേന്ദ്രം, ശൗചാലയ സൗകര്യമുള്ള ഡ്യൂട്ടി മുറി, സ്വീകരണ മുറി, ശൗചാലയ സൗകര്യമുള്ള എക്‌സൈസ് ഇൻസ്പെക്ടർ ഓഫീസും വിശ്രമമുറിയും സജ്ജീകരിക്കും. ഒന്നാംനിലയിൽ ഓഫീസ് ഏരിയ, സ്റ്റോർമുറി, സെൽ, ശൗചാലയ സൗകര്യമുള്ള പുരുഷ-വനിത വിശ്രമമുറികൾ, അസി. എക്‌സൈസ് ഇൻസ്പെക്ടർ ഓഫീസ്, വിശ്രമമമുറി എന്നിവയാണുളളത്. ഉദ്ഘാടനത്തിന് തയ്യാറായ കെട്ടിട സമുച്ചയം എം.എസ്. അരുൺകുമാർ എംഎൽഎയും എക്‌സൈസ് ഉദ്യോഗസ്ഥരും സന്ദർശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്‌പമംഗലത്ത് ക്ഷേത്ര ഓഫീസ് കുത്തിത്തുറന്ന് താക്കോലെടുത്ത് ശ്രീകോവിൽ തുറന്ന മോഷണം ; താലിയും ഭണ്ഡാരത്തിലെ...

0
തൃശ്ശൂർ : കയ്‌പമംഗലം ചളിങ്ങാട് ക്ഷേത്രത്തിൽ മോഷണം. പള്ളിനട മലയാറ്റിൽ ഭഗവതി...

മരുമകൾക്കും പേരക്കുട്ടിക്കും മുത്തശ്ശിയെ സംരക്ഷിക്കാനുള്ള ബാധ്യതയില്ല ; ജീവനാംശ ഹർജി തള്ളി ഹൈക്കോടതി

0
കൊച്ചി: മരുമകളിൽ നിന്നും പേരക്കുട്ടിയിൽ നിന്നും ജീവനാംശം ആവശ്യപ്പെട്ട് 83 വയസ്സുള്ള...

കുവൈത്തിൽ അധികമായി 33,000 അധ്യാപകർ ; 7000 പേരെ പിരിച്ചുവിടാനുള്ള നടപടി ആരംഭിച്ച്​ വിദ്യാഭ്യാസ...

0
കുവൈത്ത് ​: രാജ്യത്തെ സർക്കാർ സ്കൂളുകളിൽ അധികമായി കണ്ടെത്തിയ അധ്യാപകരെ ഒഴിവാക്കാനുള്ള...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹാരം വൈകാൻ സാധ്യത

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി ഈ മാസം 15ന് പരിഹാരം എന്ന മുഖ്യമന്ത്രിയുടെ...