പ്രതിസന്ധികൾക്കിടയിലും ആത്മവിശ്വാസം കൈവിടാതെ കർഷകർ രണ്ടാംവിളയ്ക്ക് ഒരുങ്ങി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പ്രതിസന്ധികൾക്കിടയിലും ആത്മവിശ്വാസം കൈവിടാതെ ജില്ലയിലെ കർഷകർ പ്രതീക്ഷയോടെ രണ്ടാംവിള കൃഷിക്ക് ഒരുക്കം തുടങ്ങി. ജില്ലയിൽ രണ്ടാംവിള കൃഷിയിറക്കുന്നത് കൂടുതലും ഞാറ്റടി തയാറാക്കിയും ചേറ്റുവിത നടത്തിയുമാണ്. കൃഷിയിറക്കുന്നതിന് മുമ്പ് വയൽ വരമ്പുകൾ ബലപ്പെടുത്തുന്ന പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. വർഷത്തിൽ ഒരുതവണ ഒന്നാംവിള കൊയത്ത് കഴിഞ്ഞശേഷമാണ് വരമ്പുകൾ ബലപ്പെടുത്തൽ നടക്കുന്നത്.

വയലുകളിലെ വെള്ളം ചോർന്നു പോകാതെ ആവശ്യാനുസരണം തടഞ്ഞു നിർത്തുകയാണ് വരമ്പ് ബലപ്പെടുത്തലിലൂടെ ലക്ഷ്യമിടുന്നത്. ആദ്യകാലങ്ങളിൽ വരമ്പുകൾ യാത്ര പോകുന്നതിനുള്ള സഞ്ചാര മാർഗം കൂടിയായിരുന്നു. അതിനാൽ വരമ്പുകൾക്ക് വീതി കൂടുതൽ ഉണ്ടായിരുന്നു. ക്രമേണ ഇതിൽ മാറ്റം വന്നതോടെ വരമ്പുകളുടെ വീതിയിലും കുറവു വന്നു.

ഉമ, ജ്യോതി തുടങ്ങിയ വിത്തുകളാണ് സാധാരണയായി രണ്ടാം വിളയ്ക്ക് ഉപയോഗിക്കുന്നത്. ഇതിൽ ഉമക്ക് 120 ദിവസവും ജ്യോതിക്ക് 90 ദിവത്തെ കാലാവധിയുമാണുള്ളത്. പതിവ് പോലെ ഈ പ്രാവശ്യവും ജില്ലയിലെ ഡാമുകൾ ജല സമൃദ്ധിയിലായതിനാൽ കർഷകർക്ക് ആത്മവിശ്വാസം വർധിപ്പിക്കാനും വിള ഇറക്കുന്നതിനുള്ള താൽപര്യം വർധിക്കുന്നതിനും ഇടയാക്കിയിട്ടുണ്ട്. ഒന്നാം വിള ശരാശരി ജില്ലയിൽ 35,000 ഹെക്ടർ സ്ഥലത്താണ് കൃഷിയിറക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി – ദുബായ് കപ്പൽ പ്രവാസികൾക്ക് ഗുണം , 200കിലോ ലഗേജ് ഫ്രീ

0
തിരുവനന്തപുരം: കേരളത്തെ തുറമുഖ നഗരമാക്കുന്ന 'മിഷൻ സമുദ്രയ്ക്ക് തുടക്കം. കേരളത്തിലെ...

അടുക്കളകളിൽ പാറ്റയും ഈച്ചയും ; മുംബൈയിൽ മക്ഡൊണാൾഡ് അടക്കമുള്ള ഔട്ട്ലെറ്റുകൾക്ക് നേരെ നടപടി

0
മുംബൈ: അപ്രതീക്ഷിത പരിശോധനകള്‍ക്ക് പിന്നാലെ മുംബൈയിലെ പ്രമുഖ ഭക്ഷണ സ്ഥാപനങ്ങളുടെ ഫുഡ്...

രാജ്യസ്നേഹം കടമയായി ഏറ്റെടുക്കണം : കെ.റ്റി മുഹമ്മദ്കുട്ടി ഹസ്രത്ത്

0
തിരുവനന്തപുരം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള വർക്കല ജാമിഅഃ മന്നാനിയ്യാ...

പെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ ഇളവുമായി കർണാടക; വാർഷിക വരുമാന പരിധി 1.20 ലക്ഷമാക്കി ഉയർത്തി

0
ബെംഗളൂരു: കർണാടകയിലെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികൾക്കുള്ള വാർഷിക വരുമാന പരിധി...