അതിഥി തൊഴിലാളിയായ വ്യാജ ഡോക്ടർ പോലീസ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പെരുമ്പാവൂർ : അതിഥി തൊഴിലാളിയായ വ്യാജ ഡോക്ടർ പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി സബീർ ഇസ്ലാം (34) ആണ് പെരുമ്പാവൂർ പോലീസിന്‍റെ പിടിയിലായത്. മാറമ്പിള്ളി പള്ളിപ്രം ഭായി കോളനിയിലെ ഒരു മുറിയിലാണ് ചികിത്സയും താമസവും. നിരവധി അതിഥി തൊഴിലാളി കളാണ് ഇയാളുടെ ചികിത്സ തേടിയെത്തിയിരുന്നത്. ഇഞ്ചക്ഷൻ, ഡ്രിപ്പ് എന്നിവ ഇയാൾ നൽകിയിരുന്നു.

ചികിത്സ തേടിയെത്തിയ ആസാം സ്വദേശിനിയിൽ നിന്നും ആയിരം രൂപ ഫീസ് വാങ്ങിയ ശേഷം ഗുളികകൊടുക്കുകയും, ഡ്രിപ്പ് ഇടുകയും ചെയ്തു. തുടർന്ന് യുവതി ബോധരഹിതയാവുകയായിരുന്നു. ഇങ്ങനെയൊരാൾ ചികിത്സ നടത്തുന്നുവെന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടന്ന പരിശോധനയിലാണ് വ്യാജ ഡോക്ടറെ കയ്യോടെ പൊക്കിയത്. സ്റ്റെതസ്കോപ്പ്, സിറിഞ്ച്, ഗുളികകൾ, ബി.പി അപ്പാരറ്റസ് എന്നിവ ഇയാളിൽ നിന്ന് കണ്ടെടുത്തു. ഇൻസ്പെക്ടർ രഞ്ജിത്, എസ്.ഐ മാരായ റിൻസ് എം തോമസ്, ബെർട്ടിൻ തോമസ് എഎസ്ഐ ബിജു.എസ്, സിപിഒ സലിം, ബാബു കുര്യാക്കോസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വര്‍ക്കലയില്‍ 5 ഹോട്ടലുകള്‍ക്ക് നഗരസഭയുടെ നോട്ടീസ്

0
തിരുവനന്തപുരം: വര്‍ക്കലയില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടിയതിനെ തുര്‍ന്ന് 5 ഹോട്ടലുകള്‍ക്ക്...

ഇതൊരു തുടക്കം മാത്രമെന്ന് രാഹുൽ ഗാന്ധി; പെല്ലറ്റ് ആക്രമണ കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിൽ...

0
ന്യൂഡല്‍ഹി: പെല്ലറ്റ് ഗണ്‍ ആക്രമത്തില്‍ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ ഇട്ട നടപടിയില്‍...

‘ദേവഭവന’ത്തിന്റെ താക്കോല്‍ കൈമാറി പിണറായി വിജയന്‍

0
ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വേഗ റാണി ദേവപ്രിയ ഷൈബുവിനായി...

വാണിജ്യ കപ്പലുകളുടെ നിയന്ത്രണം ശക്തമാക്കി യു.എസ്. സൈന്യം; പുതിയ ഉപരോധ ഭീഷണിക്കെതിരെ ആഞ്ഞടിച്ച് ഇറാൻ

0
ഫ്ലോറിഡ: ഇറാനിലെ തുറമുഖങ്ങളിലേക്ക് പോകുകയോ അവിടെനിന്ന് പുറപ്പെടുകയോ ചെയ്തിരുന്ന 67 വാണിജ്യ...