കാട്ടുപന്നികളെ കൊല്ലാൻ സ്‌പോര്‍ട്‌സ് ഗണ്‍ ലൈസന്‍സുള്ളവരെ ഉപയോഗപ്പെടുത്തണമെന്ന് കര്‍ഷക കൂട്ടായ്മകള്‍

For full experience, Download our mobile application:
Get it on Google Play

തൃശൂർ: കൃഷിനാശമുണ്ടാക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ സ്‌പോര്‍ട്‌സ് ഗണ്‍ ലൈസന്‍സുള്ളവരെ ഉപയോഗപ്പെടുത്തണമെന്ന് കര്‍ഷക കൂട്ടായ്മകള്‍. സ്പോര്‍ട്സ് ഗണ്‍ ലൈസന്‍സ് ഉള്ളവരെ ഉപയോഗിച്ച് കാട്ടുപന്നികളെ വെടിവയ്ക്കുന്നത് നിരോധിച്ച സര്‍ക്കാര്‍ ഉത്തരവിൻ്റെ സാഹചര്യത്തിലാണ് ആവശ്യം. ഉത്തരവ് കർഷകർക്ക് തിരിച്ചടിയാണെന്ന് പാടശേഖര കമ്മിറ്റികളുടെ കര്‍ഷക കൂട്ടായ്മകൾ പറയുന്നു. ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്നാണ് കർഷകരുടെ ആവശ്യം. സ്വയരക്ഷ, വിളസംരക്ഷണം എന്നീ കാറ്റഗറിയില്‍ ഗണ്‍ ലൈസന്‍സ് ലഭിച്ചവര്‍ മറ്റു പഞ്ചായത്തുകളില്‍ പോയി വെടിവെക്കാന്‍ തയ്യാറാകാത്തത് വലിയ പ്രശ്‌നമാണുണ്ടാകുന്നത്. ഇവർ തയ്യാറായാലും പ്രായോഗിക പരിജ്ഞാന കുറവും ശാസ്ത്രീയ പരിശീലനം ഇല്ലാത്തതും അപകടങ്ങള്‍ക്കിയാക്കുന്നുണ്ടെന്നും കര്‍ഷകര്‍ പറയുന്നു.

എന്നാല്‍ സ്പോര്‍ട്സ് ഗണ്‍ ലൈസന്‍സ് ഉള്ളവര്‍ ജില്ലയിലെ നിരവധി മേഖലകളില്‍ കാട്ടുപന്നികളെ നിയമപരമായി വെടിവെച്ചു കൊല്ലുകയും മറവും ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇത് ഒരു പരിധിവരെ വലിയ കൃഷിനാശം കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും കര്‍ഷകര്‍ പറയുന്നു. കര്‍ഷക കൂട്ടായ്മ ഭാരവാഹികളായ പി.ഡി. ജേക്കബ്, ഔസേപ്പ് കൊമ്പന്‍, ദീപക്ക് വല്ലചിറക്കാരന്‍, കാവല്ലൂര്‍ കവിത കര്‍ഷക കൂട്ടായ്മ ഭാരവാഹികളായ രാജു കിഴക്കുടന്‍, പി.ആര്‍. ഡേവിസ്, പി.എം. ഉമ്മര്‍ എന്നിവര്‍ കെ.കെ.രാമചന്ദ്രന്‍ എംഎല്‍എയ്ക്ക് നിവേദനം നല്‍കി. തൃക്കൂര്‍, അളഗപ്പനഗര്‍, വരന്തരപ്പിള്ളി, മറ്റത്തൂര്‍ പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിലെ കാട്ടുപന്നിശല്യം പരിഹരിക്കുന്ന വിഷയത്തില്‍ ഗൗരവപൂര്‍വം ഇടപെടണമെന്നാവശ്യപ്പെട്ട് എം.എല്‍.എ. മന്ത്രി എ.കെ. ശശീന്ദ്രന് കത്ത് നല്‍കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....