രാജു അപ്സരയുടെ ഇടതുപക്ഷ പ്രീണനത്തിനു പിന്നില്‍ സീറ്റ് മോഹം ; കായംകുളത്ത് എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കുക – വ്യാപാരികളുടെ വോട്ട് എല്‍.ഡി.എഫിന് അനുകൂലമാക്കുകയും ലക്‌ഷ്യം  

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരയുടെ ഇടതുപക്ഷ പ്രീണനത്തിനു പിന്നില്‍ സീറ്റ് മോഹമെന്ന് സൂചന. ആലപ്പുഴയിലോ കായംകുളത്തോ എല്‍.ഡി.എഫ് പിന്തുണയോടെ മത്സരിക്കുവാനായിരുന്നു രഹസ്യ നീക്കം. ഇത് സംബന്ധിച്ച രഹസ്യ ധാരണകള്‍ രൂപപ്പെട്ടതായും പറയുന്നു. എന്നാല്‍ ഈ രഹസ്യ നീക്കവും ചര്‍ച്ചകളും സംഘടനയിലെ മുതിര്‍ന്ന നേതാക്കള്‍ ആരുംതന്നെ അറിഞ്ഞിരുന്നില്ല. അതീവ രഹസ്യമായിട്ടായിരുന്നു ഈ നീക്കങ്ങള്‍. കേരള നിയമസഭയില്‍ വ്യാപാരികളുടെ പ്രഥമ പ്രതിനിധിയായി എത്തണമെന്ന മോഹവും രാജു അപ്സരക്ക് ഉണ്ടായിരുന്നു എന്നുവേണം കരുതുവാന്‍. അധികാരവും പദവിയും എന്നും ആഗ്രഹിച്ചിരുന്ന ഇദ്ദേഹം ഇതിനുവേണ്ടി പണം ഒഴുക്കുന്നതിനും ഒരിക്കലും മടി കാണിച്ചിരുന്നില്ല.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യാപാരികളുടെ പ്രതിനിധി മത്സരരംഗത്ത് ഉണ്ടാകണമെന്ന് ഇദ്ദേഹം പലരോടും പറഞ്ഞിരുന്നു. ഇതിനിടയില്‍ കായംകുളം മണ്ഡലത്തില്‍ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കുമെന്നും അഭ്യൂഹം ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയ വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഇതറിഞ്ഞതോടെ ഇടതുപക്ഷത്തെ ചിലര്‍ രാജു അപ്സരയുമായി രഹസ്യമായി ബന്ധപ്പെടുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തതായാണ് ലഭിക്കുന്ന വിവരം. ഇതിന്റെ ഭാഗമായാണ്  മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ചുകൊണ്ട് കഴിഞ്ഞദിവസം ചാനലിന് ഇന്റര്‍വ്യൂ നല്കിയതും എല്‍.ഡി.എഫിന് പിന്തുണ നല്കിയതും. രാജു അപ്സരക്ക് എല്‍.ഡി.എഫ് സീറ്റ് നല്‍കുന്നതിലൂടെ ഏകോപന സമിതിയിലെ അംഗങ്ങളുടെ വോട്ടുകള്‍ കേരളത്തിലെ എല്ലാ മണ്ഡലത്തിലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് അനുകൂലമാക്കുവാനും ലക്ഷ്യമിട്ടിരുന്നു എന്നാണ് വിവരം.

കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും പെട്ടവര്‍ അംഗങ്ങളാണ്. എന്നാല്‍ ഏകോപന സമിതിയില്‍ പൊതുവേ യു.ഡി.എഫ് അനുഭാവികളാണ് കൂടുതല്‍. സി.പി.എമ്മിന്റെ വ്യാപാര സംഘടനയായ കേരളാ വ്യാപാരി വ്യവസായി സമിതിയിലാണ് ഇടതുപക്ഷ അനുഭാവികള്‍ അംഗത്വം എടുത്തിരിക്കുന്നത്.  കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിയമാവലിയില്‍ വളരെ കര്‍ശനമായ നിയമങ്ങളും വകുപ്പുകളും എഴുതിവെച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഇതൊക്കെ കാറ്റില്‍പ്പറത്തിക്കൊണ്ടാണ് പ്രവര്‍ത്തനം. നിയമാവലി അനുസരിച്ച് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാരവാഹിത്വമോ പദവിയോ ഉള്ളവര്‍ക്ക് ഏകോപന സമിതിയുടെ ഭരണസമിതിയില്‍പ്പോലും കടന്നുവരുവാന്‍ കഴിയില്ല. വളരെ ദീര്‍ഘവീക്ഷണത്തോടെ പൂര്‍വികര്‍ തയ്യാറാക്കിയ നിയമാവലി ആയിരുന്നു ഇത്. എന്നാല്‍ ഇന്ന് വിവിധ പാര്‍ട്ടികളുടെ നേതാക്കളും ഭാരവാഹികളുമൊക്കെ ഏകോപനസമിതിയുടെ ഭാരവാഹിത്വം വഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുവാന്‍ പലപ്പോഴും സംഘടനക്കു കഴിയുന്നില്ല.>>> പരമ്പര തുടരും ….

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ പ്രതിസന്ധി രൂക്ഷം ; വിട്ടുവീഴ്ച ചെയ്യില്ലെന്ന് സിപിഎമ്മും സിപിഐയും

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ സിപിഐയുടെ...

കെഎസ്ആർടിസിയിലെ സൗജന്യ യാത്ര ഏതൊക്കെ ബസിൽ, എങ്ങനെ നടപ്പാക്കും ; തീരുമാനമെടുക്കാൻ മന്ത്രിസഭ

0
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വനിതകൾക്കുള്ള സൗജന്യയാത്ര എങ്ങിനെ നടപ്പാക്കുമെന്നതിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ...

സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ വയ്ക്കും

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ വയ്ക്കും....

കാഫിർ സ്ക്രീൻഷോട്ടിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിച്ച് കെ കെ ശൈലജ

0
തിരുവനന്തപുരം: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ എസ്ഐടിയെ നിയമിച്ചതിൽ പ്രതികരിച്ച് കെ...