ബിജെപി എംഎൽഎയെ കയ്യേറ്റം ചെയ്ത് വസ്ത്രങ്ങൾ വലിച്ചു കീറി കർഷകരുടെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

പഞ്ചാബ് : പഞ്ചാബിൽ ബി.ജെ.പി എംഎൽഎക്ക് നേരെ കര്‍ഷകരുടെ രോഷപ്രകടനം. അബോഹർ എംഎൽഎയായ അരുൺ നാരംഗിന് നേരെയായിരുന്നു കർഷകരുടെ പ്രതിഷേധം. കർഷക സമരത്തിൽ പങ്കാളികളായ ഒരു കൂട്ടം കർഷകർ ചേർന്ന് അരുൺ നാരംഗിനെ മർദ്ദിക്കുകയും വസ്ത്രങ്ങൾ വലിച്ചു കീറുകയുമായിരുന്നു. മുക്തസറിലെ മലൗട്ടിൽ പ്രാദേശിക നേതാക്കളോടൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ബി.ജെ.പി എംഎൽഎ. ഇതിനിടയിലായിരുന്നു ഒരു കൂട്ടം കർഷകർ ഇദ്ദേഹത്തെ വളഞ്ഞിട്ട് മര്‍ദ്ദിച്ചതെന്നാണ് പോലീസ് പറയുന്നത്.

ബി.ജെ.പി നേതാക്കളുടെ വാഹനങ്ങൾക്കുനേരെ കറുത്ത മഷിക്കുപ്പികളെറിഞ്ഞും കർഷകർ പ്രതിഷേധിച്ചു. സംഘർഷ സ്ഥലത്തുനിന്നും ഏറെ പ്രയാസപ്പെട്ടാണ് പോലീസ് എംഎൽഎയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. വാർത്താസമ്മേളനം നടത്താൻ ബി.ജെ.പി നേതാക്കളെ അനുവദിക്കില്ലെന്ന നിലപാടിൽ പ്രതിഷേധക്കാർ ഉറച്ചുനിൽക്കുന്നതായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജസ്പാൽ സിംഗ് പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബിലടക്കം വലിയ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...