കര്‍ഷകരെ വാഹനം ഇടിപ്പിച്ചു കൊന്നത് മന്ത്രിയുടെ മകന്‍ തന്നെ : പോലീസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കര്‍ഷകരെ വാഹനം ഇടിപ്പിച്ചു കൊന്നത് മന്ത്രിയുടെ മകന്‍ തന്നെ പോലീസ്. ലഖിംപൂരില്‍ കര്‍ഷകരെ ഇടിച്ച വാഹനത്തില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉണ്ടായിരുന്നുവെന്ന് പോലീസ് സമ്മതിച്ചു. അപകടമുണ്ടാക്കുന്ന രീതിയില്‍ വാഹനം ഓടിച്ചെന്നും വെടിയുതിര്‍ത്തെന്നും എഫ് ഐ ആറില്‍ പറയുന്നു.

അതിനിടെ, കേന്ദ്രമന്ത്രി അജയ് മിശ്ര ഉടന്‍ ഡല്‍ഹിയിലെത്തും. മകന്‍ സ്ഥലത്തുണ്ടായിരുന്നില്ല എന്ന മന്ത്രിയുടെ വാദം ഇതോടെ കളവാണെന്ന് തെളിഞ്ഞു. സംഘര്‍ഷത്തെക്കുറിച്ച് യു.പി സര്‍ക്കാര്‍ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് കൈമാറി. നേതൃത്വം വിളിപ്പിച്ചതിനെ തുടര്‍ന്നാണ് മന്ത്രി എത്തുന്നതെന്നാണ് നിഗമനം.

അജയ് മിശ്ര രാജിവയ്ക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ ലഖിംപുരിലേക്ക് പുറപ്പെടാനൊരുങ്ങി രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍. പ്രിയങ്കയെ അറസ്റ്റ് ചെയ്ത് പാര്‍പ്പിച്ചിരിക്കുന്ന സീതാപൂരിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...

സമാധാന കരാറിലെ വ്യവസ്ഥകൾ തള്ളി ഇസ്രായേൽ ; ഗാസയിൽ ആക്രമണം തുടർന്ന് നെതന്യാഹു

0
ഗാസ : ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത ; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലയിൽ ഓറഞ്ച്...