വർക്കല ബ്ലോക്കിന് കീഴിലുള്ള വിവിധയിടങ്ങളിൽ കർഷക ദിനാഘോഷവും കർഷകരെ ആദരിക്കലും ഞായറാഴ്ച

For full experience, Download our mobile application:
Get it on Google Play

വർക്കല : കർഷക ദിനമായ ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17, ഞായറാഴ്ച) കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ കീഴിലുള്ള വർക്കല ബ്ലോക്കിലെ വർക്കല നഗരസഭ, ചെറുന്നിയൂർ, ചെമ്മരുതി, ഇടവ, ഇലകമൺ, വെട്ടൂർ, ഒറ്റൂർ, മണമ്പൂർ എന്നീ 8 കൃഷിഭവനകളുടെയും അതാതിടങ്ങളിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനാഘോഷവും മാതൃകാകർഷകരെ ആദരിക്കലും സംഘടിപ്പിക്കും. കർഷക ദിനാചരണ വിളംബര ഘോഷയാത്ര, കാർഷിക ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും കാർഷിക സെമിനാർ, കർഷക റാലി, കർഷകരും കർഷക തൊഴിലാളികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ എന്നിവയും കർഷക ദിനാചരണത്തിന്റെ ഭാഗമായി നടക്കും. വർക്കല നഗരസഭ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച രാവിലെ 9 മണിക്ക് നടക്കുന്ന കർഷക ദിനാഘോഷം അഡ്വ. വി.ജോയി എംഎൽഎ ഉദ്ഘാടനം ചെയ്യും.

വർക്കല നഗരസഭ ചെയർമാൻ അഡ്വ.കെ.എം ലാജി അധ്യക്ഷത വഹിക്കും. വർക്കല നഗരസഭയിലെ മികച്ച കർഷകരെ എംഎൽഎ ഉപഹാരം നൽകി ആദരിക്കും.
ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന കർഷക ദിനാഘോഷം ഒ.എസ് അംബിക എംഎൽഎ ഉദ്ഘാടനം ചെയ്യും. ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശശികല അധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്തിലെ മാതൃക കർഷകരെ ചടങ്ങിൽ എംഎൽഎ ആദരിക്കും. കർഷക ദിനാഘോഷ വിളംബര ഘോഷയാത്ര രാവിലെ നടക്കും. ചെമ്മരുതി ഗ്രാമ പഞ്ചായത്ത് മിനി ഓഡിറ്റോറിയത്തിൽ രാവിലെ 10 മണിക്ക് അഡ്വ.വി.ജോയി എംഎൽഎ കർഷക ദിനാചരണം ഉദ്ഘാടനം ചെയ്യും. ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറിൽ അധ്യക്ഷത വഹിക്കും. മികച്ച കർഷകരെ എംഎൽഎ ആദരിക്കും. തുടർന്ന് കർഷകരുടെ വിവിധ കാർഷിക ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും നടക്കും.

ഇടവ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഞായറാഴ്ച രാവിലെ 11 മണിക്ക് കർഷകദിനാഘോഷം അഡ്വ.വി.ജോയി എംഎൽഎ ഉദ്ഘാടനം ചെയ്യും. ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് അധ്യക്ഷത വഹിക്കും. ഇടവ പഞ്ചായത്തിലെ മാതൃക കർഷകരെ എംഎൽഎ ആദരിക്കും കാർഷിക ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും സംഘടിപ്പിച്ചിട്ടുണ്ട്. ഒറ്റൂർ കൃഷിഭവനിൽ ഞായറാഴ്ച രാവിലെ 8 മണിക്ക് ഒ.എസ് അംബിക എംഎൽഎ കർഷക ദിനാഘോഷം ഉദ്ഘാടനം ചെയ്യും. ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ബീന അധ്യക്ഷത വഹിക്കും. മികച്ച കർഷകരെ ചടങ്ങിൽ ആദരിക്കും. കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും നടക്കും.

ഇലകമൺ ഗ്രാമപഞ്ചായത്ത് ഹാളിൽ ഞായറാഴ്ച രാവിലെ 8 മണിക്ക് അഡ്വ.വി.ജോയി എംഎൽഎ ഉദ്ഘാടനം ചെയ്യും. ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.സൂര്യ അധ്യക്ഷത വഹിക്കും. വിളംബര ഘോഷയാത്ര, കാർഷികോല്പന്നങ്ങളുടെ വിപണനം പ്രദർശനം എന്നിവയും നടത്തും. മണമ്പൂർ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി ഞായറാഴ്ച സംഘടിപ്പിക്കുന്ന കർഷക ദിനാഘോഷം കവലയൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 9 മണിക്ക് ഒ.എസ് അംബിക എംഎൽഎ ഉദ്ഘാടനം ചെയ്യും. മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.നഹാസ്‌ അധ്യക്ഷത വഹിക്കും. കാർഷിക ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും സംഘടിപ്പിച്ചിട്ടുണ്ട്.

വെട്ടൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ ഞായറാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന കർഷക ദിനാചരണം അഡ്വ. വി. ജോയി എംഎൽഎ ഉദ്ഘാടനം ചെയ്യും. വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സുനിൽ ലാൽ അധ്യക്ഷത വഹിക്കും. മികച്ച കർഷകരെ ചടങ്ങിൽ എംഎൽഎ ആദരിക്കും. തുടർന്ന് കാർഷിക സെമിനാർ നടക്കും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഗീതാ നസീർ, പ്രിയദർശിനി.വി, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിത സുന്ദരേശൻ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ (വാട്ടർ മാനേജ്മെന്റ് ) എം.പ്രേമവല്ലി, വർക്കല ബ്ലോക്ക് അസിസ്റ്റന്റ് കൃഷി ഡയറക്ടർ നസീമബീവി.എം, വിവിധ കൃഷിഭവനുകളിലെ കൃഷി ഓഫീസർമാരായ വിമൽ കുമാർ എം എസ്, അനശ്വര ആർ.എസ്, ഷീജ.വി, റോഷ്ന.എസ്, ജാസ്മി.വൈ, ധന്യ.ജി, ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളിലെ അംഗങ്ങൾ, കാർഷിക കർമ്മസേന, സഹകരണ ബാങ്ക് പ്രതിനിധികൾ തുടങ്ങിയവർ കർഷക ദിനാചരണ പരിപാടികളിൽ പങ്കെടുക്കുമെന്ന് വർക്കല ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വാളൂക്ക് വനമേഖലയിൽ കുടുങ്ങിയ സംഭവം : യുവാക്കൾക്കെതിരെ കേസെടുക്കും

0
കോഴിക്കോട്: വിലങ്ങാട് വാളൂക്ക് വനമേഖലയിൽ കുടുങ്ങിയ യുവാക്കൾക്കെതിരെ കേസെടുക്കും. അനധികൃതമായി വനമേഖലയിൽ കയറിയതിനാണ്...

നരേന്ദ്ര മോദി ഇന്ന് സീഷെൽസിലേക്ക് ; വൃക്ഷത്തൈ നട്ട് സന്ദർശനം തുടങ്ങും

0
ദില്ലി: രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും. രാവിലെ...

ഭൂചലനത്തിൽ വിറച്ച് വെനിസ്വേല : മരണസംഖ്യ 960 ആയി ഉയർന്നു

0
കാരക്കാസ്: ഭൂകമ്പം തകർത്തെറിഞ്ഞ വെനിസ്വേലയിൽ മരണസംഖ്യ 960 ആയി ഉയർന്നു. പരിക്കുകളോടെചികിത്സയിൽ...

സംസ്ഥാനത്ത് നാളെ മുതൽ പരക്കെ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ പരക്കെ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പ്...