കോന്നി: കോന്നിയിലെ വിവിധ പഞ്ചായത്തുകളും കൃഷി ഓഫീസുകളും സംയുക്തമായി ചിങ്ങം ഒന്ന് കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു. അരുവാപ്പുലം ഗ്രാമ പഞ്ചായത്തും കൃഷി ഭവനും സംയുക്തമായി സംഘടിപ്പിച്ച കര്‍ഷക ദിനാചരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ മികച്ച കര്‍ഷകരെയും ഹരിത സ്വയം സഹായ സംഘങ്ങള്‍ ഐരവണ്‍ കൃഷി കൂട്ടം എന്നിവരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വര്‍ഗീസ് ബേബി, പ്രവീണ്‍ പ്ലാവിളയില്‍, ആര്‍ ദേവകുമാര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സിന്ധു പി, ബിന്ദു സി എന്‍, ശ്രീകുമാര്‍ വി, സ്മിത സന്തോഷ്, രഘു വി കെ,ജോജു വര്‍ഗീസ്, മിനി ഇടിക്കുള, സന്തോഷ്, അമ്പിളി സുരേഷ്, ശ്രീലത വി, ബാബു എസ് നായര്‍, ജി ശ്രീകുമാര്‍, കൃഷി ഓഫീസര്‍ നസീറ ബീഗം, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, സഹകരണ സംഘം പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത്, കൃഷി ഭവന്‍, അതിരുങ്കല്‍ സര്‍വീസ് സഹകരണ ബാങ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ കര്‍ഷക ദിനാചരണം അഡ്വ യു ജെനീഷ് കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കലഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി വി പുഷ്പവല്ലി അധ്യക്ഷത വഹിച്ചു. കര്‍ഷക തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍ എന്നിവരെ ആദരിച്ചു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, കാര്‍ഷിക വായ്പകള്‍, യന്ത്ര വത്കരണം എന്നിവ സംബന്ധിച്ച ക്ലാസുകള്‍ നടന്നു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസീധരന്‍, കൃഷി ഓഫീസര്‍ ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോന്നി പഞ്ചായത്ത്, കൃഷി ഭവന്‍ എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദിനാചരണം ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്തു. കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനി സാബു തോമസ് അധ്യക്ഷത വഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വി അമ്പിളി, മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം വി റ്റി അജോമോന്‍, കോന്നി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാം, കോന്നി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ തുളസീമണിയമ്മ, ലതിക കുമാരി, രഞ്ചു ആര്‍, തോമസ് കാലായില്‍, ആര്‍ ദേവകുമാര്‍, ജോയ്സ് എബ്രഹാം, കൃഷി അസിസ്റ്റന്റ് ഹരികൃഷ്ണന്‍ പി എന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തണ്ണിത്തോട് ഗ്രാമ പഞ്ചായത്തില്‍ നടന്ന കര്‍ഷകദിനാചരണം കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വി അമ്പിളി ഉദ്ഘാടനം ചെയ്തു .തണ്ണിത്തോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാജി കെ ശാമുവല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, തണ്ണിത്തോട് പഞ്ചായത്ത് വൈസ് പ്രസഡന്റ് പി വി രശ്മി, ഗ്രാമ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷന്‍ കെ എ കുട്ടപ്പന്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സൂസമ്മ കെ കുഞ്ഞുമോന്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രീത പി എസ് തുടങ്ങിയവര്‍ കര്‍ഷകരെ ആദരിച്ചു. കൃഷി ഓഫീസര്‍ ആലിയ ഫര്‍സാന, കൃഷി അസിസ്റ്റന്റ് വി ഷിജുകുമാര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഉഷ കെ ആര്‍, സുലേഖ എം എസ് തുടങ്ങിയവര്‍ സംസാരിച്ചു.