സ്കൂള്‍ തുറന്നിട്ടും മഴയെത്തിയിട്ടും ജില്ലയിലെ അപകടകരമായ മരങ്ങള്‍ മുറിക്കാന്‍ നടപടിയില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അധ്യന വര്‍ഷം ആരംഭിച്ചിട്ടും പത്തനംതിട്ട ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റുവാന്‍ നടപടി സ്വീകരികാതെ അധികൃതര്‍. ജില്ലയുടെ പല ഭാഗത്തും റോഡ്‌ വശങ്ങളില്‍ ചുവട് ദ്രവിച്ചതും ശിഖരങ്ങള്‍ ഉണങ്ങിയതുമായ നിരവധി മരങ്ങളാണ് ഉള്ളത്‌. കാറ്റും മഴയും വരുമ്പോള്‍ ഇതില്‍ പലതും ഒടിഞ്ഞ് റോഡില്‍ വീഴുന്നതും പതിവാണ്. വാഹനങ്ങള്‍ കടന്നുപോകുമ്പോഴാണ് പലതും വീണിട്ടുള്ളത്. ഭാഗ്യം കൊണ്ട് മാത്രമാണ് യാത്രക്കാര്‍ രക്ഷപെടുന്നതും. എന്നാല്‍ ഈ മരങ്ങള്‍ മുറിച്ച് മാറ്റുവാന്‍ യാതൊരു നടപടികളും അധികാരികള്‍ സ്വീകരിക്കുന്നില്ല. അപകടകരമായ മരങ്ങള്‍ മുറിച്ച് മാറ്റുവാന്‍ ജില്ലാ ഭരണകൂടം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് എങ്കിലും ഇത് പലയിടത്തും നടപ്പാക്കിയിട്ടില്ല.

വാക ഇനത്തില്‍പ്പെട്ട മരങ്ങളാണ് ഇത്തരത്തില്‍ കൂടുതലും അപകടകരമായി നില്‍ക്കുന്നത്. ചുവട് ദ്രവിച്ച മരങ്ങളാണ് ഇതില്‍ പലതും. പഞ്ഞി, വട്ട, ഇലഞ്ഞി, തേക്ക്, ആഞ്ഞിലി തുടങ്ങിയവയും ജില്ലയിലെ പാതയോരങ്ങളില്‍ അപകടഭീഷണിയായി നില്‍ക്കുന്നുണ്ട്. കൊച്ചുകുട്ടികളുമായി പോകുന്ന സ്കൂള്‍ ബസുകള്‍ ഉള്‍പ്പെടെ ഇതിനടിയില്‍ കൂടിയാണ് സഞ്ചരിക്കുന്നത്. അപകടങ്ങള്‍ നടക്കാതെ ഇത്തരം മരങ്ങള്‍ മുറിച്ച് മാറ്റുവാന്‍ തയ്യാറല്ലെന്ന വാശിയിലാണ് അധികാരികള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി ഡി സതീശൻ സർക്കാരിന്റെ 100 ദിനങ്ങൾ അപകടം പൊളിറ്റിക്സിന്റെ 100 ദിനങ്ങൾ :...

0
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്‍റെ 100 ദിവസം പൂർത്തിയാകുമ്പോഴും കേരളത്തിൽ...

മോശം റോഡുകളെക്കുറിച്ച് പരാതിപ്പെട്ട ഗ്രാമവാസികൾക്ക് എം.എൽ.എയുടെ ഭീഷണി ; ചോദ്യം ചെയ്താൽ ജയിലിൽ അടക്കും

0
ലഖ്‌നൗ: യുപിയില്‍ റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയ ഗ്രാമവാസികള്‍ക്ക് എതിരെ ഭീഷണിയുമായി ബിജെപി...

ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ

0
കണ്ണൂർ: ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ....

ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായ അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിജെപി...