കൃഷിക്കാലത്തിന് മുൻപ് പമ്പാ ജലസേചനപദ്ധതിയുടെ കനാലുകൾ നവീകരിക്കണമെന്ന ആവശ്യവുമായി കർഷകർ

For full experience, Download our mobile application:
Get it on Google Play

പുലിയൂർ : വരുന്ന കൃഷിക്കാലത്തിനു മുൻപ് പമ്പാ ജലസേചനപദ്ധതിയുടെ കനാലുകൾ നവീകരിക്കണമെന്ന ആവശ്യവുമായി കർഷകർ. പണമില്ലാത്തതിനാലാണ് പിഐപി കനാലിൽ അറ്റകുറ്റപ്പണികൾ നടക്കാത്തത്. 530 കിലോമീറ്ററാണ് പിഐപിയുടെ വിതരണശൃംഖല. നവീകരണം നടക്കാത്തതിനാൽ ഒഴുക്കിവിടുന്ന വെള്ളത്തിന്റെ നല്ലൊരു ഭാഗവും പാഴായിപ്പോകുകയാണ്. എന്നാൽ അനുവദിക്കുന്ന തുക കുറവായതിനാൽ ഏറ്റവും ചോർച്ചയുള്ള ഭാഗം മാത്രം അടയ്ക്കും. ബാക്കിയുള്ള ഭാഗങ്ങൾ കാടും മാലിന്യവും നീക്കുക മാത്രമാണ് ചെയ്യുന്നതെന്ന് അധികൃതർ പറയുന്നു.

കാലാവസ്ഥ അനുകൂലമാകുകയാണെങ്കിൽ സെപ്റ്റംബർ അവസാനത്തോടെ പുലിയൂർ മേഖലയിൽ കൃഷിയൊരുക്കം തുടങ്ങും. ഒക്ടോബർ, നവംബർ മാസങ്ങളിലായിട്ടാണ് വിത. ഡിസംബർ അവസാനവാരം മുതലാണ് കനാൽവെള്ളം ആവശ്യമായി വരുക. കാലവർഷത്തിനു ശമനമുണ്ടാകുമ്പോൾ കനാൽനവീകരണത്തിന് തുടക്കംകുറിക്കുകയാണെങ്കിൽ ജനുവരി ആദ്യമാകുമ്പോൾ വെള്ളം സുഗമമായി ലഭിക്കുമെന്നാണ് കർഷകർ പറയുന്നത്. എല്ലാ വർഷവും പാടശേഖരസമിതികൾ മുന്നിട്ടിറങ്ങന്നതുമൂലമാണ് കനാലുകളുടെ പല ഭാഗങ്ങളും വൃത്തിയാക്കുന്നത്. അതേസമയം, പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കനാലിൽ തള്ളുന്നത് ജലമൊഴുക്കിനെ ബാധിക്കുന്നതായി പിഐപി അധികൃതർ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : വീണ 20.5 കോടിയുടെ ഇടപാട് നടത്തി ; വിദേശത്തേക്ക് പണം...

0
കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ...

2040 വരെ 705 ബുക്കിങ്, നിരക്ക് 1,37,900 രൂപ ; ശബരിമലയിൽ ദിവസം അഞ്ചുവീതം...

0
കൊച്ചി : ശബരിമലയിൽ ദിവസം അഞ്ചുവീതം പടിപൂജ നടത്താൻ തീരുമാനിച്ചതായി തിരുവിതാംകൂർ...

വൈദ്യുതി ഉപഭോഗം പരമാവധി കുറച്ചു സഹകരിക്കണം ; പ്രതിസന്ധി പരിഹരിക്കാൻ പൊതുജനങ്ങളുടെ സഹായമഭ്യർത്ഥിച്ച് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായുള്ള വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പൊതുജനങ്ങളുടെ സഹായമഭ്യർത്ഥിച്ച് കെഎസ്ഇബി....

മാസപ്പടി കേസ് : ഇഡി നൽകിയത് ഹവാല ഇടപാടുകളുടെ വിശദമായ വിവരങ്ങളടങ്ങിയ റിപ്പോർ‌ട്ട്

0
കൊച്ചി : സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അഴിമതി നിരോധന...