പന്തളം : തുമ്പമണ്ണിൽ ബന്ദി വസന്തം വിരുന്നെത്തിയെങ്കിലും കർഷകർ കനത്ത പ്രതിസന്ധിയിലായി. പൂവ് വിപണിയിലെ തമിഴ് ലോബിയുടെ മേധാവിത്വം മൂലം നാടൻ പൂക്കൾക്ക് ആവശ്യക്കാരില്ലാത്ത അവസ്ഥയായതാണ് തിരിച്ചടിക്ക് കാരണം. കുടുംബശ്രീ മിഷന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ പഞ്ചായത്തിൽ ബന്ദിപ്പൂ കൃഷി ചെയ്തത് അഞ്ചു ഗ്രൂപ്പുകളാണ്. പതിനൊന്നാം വാർഡിൽ ഒരു ഏക്കറിൽ അധികം സ്ഥലത്ത് കൃഷി ചെയ്ത കർഷകർ കനത്ത പ്രതിസന്ധി നേരിടുകയാണ്. കർഷകർ വിപണി തേടി പൂക്കടക്കാരെ സമീപിച്ചെങ്കിലും അവർ വാങ്ങാൻ തയ്യാറായില്ല. തമിഴ്‌നാട്ടിൽ നിന്നാണ് കടകളിലേക്ക് പൂക്കൾ എത്തിക്കുന്നത്. ബന്ദിപ്പൂ ഒഴിവാക്കിയാൽ മറ്റു പൂവുകളും തമിഴ് കച്ചവടക്കാർ നൽകില്ലായെന്ന ഭയമാണ് കടക്കാർക്കുള്ളത്. ചില ക്ഷേത്ര ഭാരവാഹികളെ സമീപിച്ചപ്പോഴും പതിവായി നൽകുന്ന കടക്കാരെ ഒഴിവാക്കി കുടുംബശ്രീയുടെ പൂവെടുക്കാൻ നിർവാഹമില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഓണക്കാലത്ത് ഒന്നാംഘട്ട വിളവെടുപ്പ് നടന്നെങ്കിലും രണ്ടാം ഘട്ടം വിരിഞ്ഞ പൂക്കൾ കൊഴിയുകയാണ്. ബാങ്ക് ലോണിന്റെ സഹായത്തോടെ കൃഷി ഇറക്കിയ കർഷക കൂട്ടായ്മകളാണ് പ്രതിസന്ധി നേരിടുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1