തിരുവനന്തപുരം : സിനിമാ നയത്തിനുള്ള കരട് തയ്യാറാക്കാനുള്ള സമിതിയില്‍ നിന്നും ലൈംഗികാപീഡനാരോപണ കേസിലെ പ്രതിയും എംഎല്‍എയുമായ എം മുകേഷിനെ ഒഴിവാക്കി. സമിതി പുനസംഘടിപ്പിച്ചപ്പോഴാണ് മുകേഷിനെ ഒഴിവാക്കിയത്. പത്ത് അംഗങ്ങളുണ്ടായിരുന്ന സമിതിയുടെ അംഗസംഖ്യ ഏഴാക്കി ചുരുക്കി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേം കുമാര്‍ സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍ എന്നിവരെ സമിതിയില്‍ ഉള്‍പ്പെടുത്തി. സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ സമിതിയില്‍ നിന്ന് രാജിവെച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു പത്തംഗ സമിതി രൂപീകരിച്ച് ഉത്തരവിറങ്ങിയത്. എന്നാല്‍ ഉത്തരവിറങ്ങിയപ്പോള്‍ തന്നെ സിനിമ തിരക്കുകള്‍ പറഞ്ഞ് നടി മഞ്ജു വാര്യരും ഛായാഗ്രഹകന്‍ രാജീവ് രവിയും സ്വയം ഒഴിവായിരുന്നു. നടിമാരായ പത്മപ്രിയ, നിഖില വിമല്‍, നിര്‍മാതാവ് സന്തോഷ് കുരുവിള എന്നിവരാണ് മറ്റ് അംഗങ്ങള്‍.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1