വീടിനുള്ളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ ഇടിമിന്നലേറ്റു ; അങ്കമാലിയിൽ മൂന്ന് പേർക്ക് പൊള്ളലേറ്റു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അങ്കമാലിയിൽ ഇടിമിന്നലേറ്റ് മൂന്ന് പേർക്ക് പൊള്ളലേറ്റു. അങ്കമാലി എടത്തോട് ചിറയപറമ്പിൽ വീട്ടിൽ ഷൈജൻ(48) മകൻ ഷാൻ (25), ഷാനിന്റെ ഭാര്യ സോന (22) എന്നിവർക്കാണ് പൊള്ളലേറ്റത്. വീടിനുള്ളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്. ഞായറാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവമുണ്ടായത്. ഷൈജനും ഷാനിനും ചെറിയ രീതിയിലാണ് പൊള്ളലേറ്റത്. കാര്യമായി പൊള്ളലേറ്റ സോനയെ അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ഇവരുടെ രണ്ട് കുഞ്ഞുങ്ങൾ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. ഷൈജനും കുടുംബവും എടത്തോട് വാടകയ്ക്കാണ് താമസിക്കുന്നത്. ഇടിമിന്നലേറ്റ് വീട്ടിലെ ​ഗൃഹോപകരണങ്ങൾക്കും കനത്ത നഷ്ടം സംഭവിച്ചു. ഫ്രിഡ്ജ്, മൂന്ന് ഫാൻ, സ്റ്റെബിലൈസർ എന്നിവയാണ് നശിച്ചത്. മെയിൻ സ്വിച്ചിന് തീ പിടിക്കുകയും ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചെങ്കോട്ടയിൽ ബോംബ് ഭീഷണി ; കോൾ എത്തിയത് മുംബൈ പോലീസിന്റ കൺട്രോൾ റൂമിലെ നമ്പറിലേക്ക്

0
ന്യൂഡൽഹി: ഡൽഹിയിൽ ചരിത്രസ്മാരകമായ ചെങ്കോട്ട ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി....

കൊച്ചിയിൽ എംഡിഎംഎയുമായി പ്രൊഡക്ഷൻ കൺട്രോളർ പിടിയിൽ

0
കൊച്ചി: കൊച്ചിയിൽ എംഡിഎംഎയുമായി പ്രൊഡക്ഷൻ കൺട്രോളർ പിടിയിൽ. തലയോലപ്പറമ്പ് സ്വദേശി വിശാൽ...

തൃശൂർ പെരുമ്പിലാവിൽ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
തൃശൂർ: തൃശൂർ പെരുമ്പിലാവിൽ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലപ്പള്ളി...

സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടിന് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ കാരണം കാണിക്കല്‍ നോട്ടീസ്

0
ന്യൂഡല്‍ഹി: സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടിന് ഭക്ഷ്യസുരക്ഷാ അതോറിറ്റി (FSSAI)യുടെ കാരണം കാണിക്കല്‍ നോട്ടീസ്....