തുലാമഴ : വാക്കേക്കടവ് പാടശേഖരത്തിലെ  കർഷകര്‍ ആശങ്കയില്‍

For full experience, Download our mobile application:
Get it on Google Play

കവിയൂർ : കനത്ത മഴ വാക്കേക്കടവ് പാടശേഖരത്തിലെ കർഷകരെ കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നു. വെണ്ണീർവിള പുഞ്ചയുടെ ഭാഗമായ ഇവിടെ ദിവസങ്ങൾക്ക് മുന്നേയാണ് വിത്തിട്ടത്. മഴ തുടര്‍ച്ചെ ഇങ്ങനെ പെയ്താല്‍ വിതയാകെ മുങ്ങിനശിക്കാൻ ഇടയാകുമെന്നാണ് കൃഷിക്കാരുടെ പക്ഷം. പാടങ്ങൾ ഉണക്കേണ്ട സമയത്ത് അതിനും  കഴിയുന്നില്ല.

നിലങ്ങളിലെ പൊത്താളും കളകളും നശിപ്പിച്ച് മൂന്നുവട്ടം പൂട്ടിയടിച്ചാണ് വിത്തിടാൻ പാകത്തിൽ ഒരുക്കിയത്. തുലാമഴ കാലത്ത് പാടങ്ങൾ കൃഷിയോഗ്യമാക്കി വിത്തിടുകയാണ് പതിവ്. ഇത്തവണ തുള്ളിക്കൊരു കുടം കണക്കേ പെയ്യുന്ന മഴയാണ് ഭീഷണി. അതിനാൽ വെള്ളം കെട്ടിനിന്നിവ നശിക്കാൻ ഇടയാകുമെന്ന പേടിയാണ് കർഷകർക്ക്. അത് മാത്രമല്ല പനയാമ്പാല തോടിന്‍റെ  തീരങ്ങളിടിഞ്ഞു കിടക്കുന്നത് പ്രതിസന്ധിയാകും. പാടങ്ങളിൽ നീരൊഴുകി കയറാനിത് കാരണമാകും. കരിങ്കൽകെട്ട് അടക്കം പൊളിഞ്ഞ് തോട്ടിൽ വീണിട്ട് കാലങ്ങളായി. തോട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ കൃഷിയാകെ മുങ്ങുകയും ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...