കർഷക പ്രക്ഷോഭം ശക്തമാക്കാൻ കർഷക സംഘടനകൾ ; മാർച്ച് മാസവും രാജ്യവ്യാപകമായി കിസാൻ മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കർഷക പ്രക്ഷോഭം ശക്തമാക്കാൻ കർഷക സംഘടനകൾ. മാർച്ച് മാസവും രാജ്യവ്യാപകമായി കിസാൻ മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കും. ഉത്തർപ്രദേശിലെ മീററ്റിൽ ഇന്ന് സംഘടിപ്പിക്കുന്ന കർഷക മഹാ കൂട്ടായ്മയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പങ്കെടുക്കും. ഡൽഹിയിൽ നാളെ കർഷക ട്രേഡ് യൂണിയൻ സംഘടനകൾ യോഗം ചേർന്ന് തുടർ സമരപരിപാടികൾ ചർച്ച ചെയ്യും.

ഡൽഹി അതിർത്തികളിലെ കർഷക പ്രക്ഷോഭം ഇന്ന് 95-ാം ദിവസത്തിലേക്ക് കടന്നു. കിസാൻ മഹാപഞ്ചായത്തുകൾക്ക് പുറമെ കൂടുതൽ സമരപരിപാടികളിലൂടെ പ്രക്ഷോഭം സജീവമാക്കി നിർത്താനാണ് കർഷക സംഘടനകളുടെ തീരുമാനം. വിളവെടുപ്പ് സമയമായതിനാൽ അതനുസരിച്ചുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. പ്രക്ഷോഭകേന്ദ്രങ്ങളിൽ തുടരുന്ന കർഷകരുടെ പാടങ്ങളിൽ വിളവെടുക്കാൻ അതത് ഗ്രാമങ്ങളിലെ കർഷകർ സഹായിക്കും.

അതേസമയം റിപ്പബ്ലിക് ദിനത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസുകളിലെ ഒൻപത് കർഷകർക്ക് കൂടി ജാമ്യം ലഭിച്ചു. ഇതോടെ ഇതുവരെ 78 പേർക്ക് ജാമ്യം ലഭിച്ചതായി സംയുക്ത കിസാൻ മോർച്ച അറിയിച്ചു. ജാമ്യത്തിലിറങ്ങിയ തൊഴിലവകാശ ആക്ടിവിസ്റ്റ് നോദീപ് കൗർ സിംഗുവിലെ പ്രക്ഷോഭവേദി സന്ദർശിച്ചു. കർഷക പ്രക്ഷോഭത്തെ പിന്തുണച്ചതിന് പിന്നാലെ അറസ്റ്റിലായ നോദീപ് കൗറിന് വെള്ളിയാഴ്ചയാണ് ജാമ്യം ലഭിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അച്ഛനോടൊപ്പം കടയിൽ പോയി വരുമ്പോള്‍ അപകടം ; ടോറസിനടിയിൽപ്പെട്ട ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

0
കൊച്ചി : പെരുമ്പാവൂരിൽ ടോറസ് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ...

സോഷ്യൽ മീഡിയവഴി മയക്കുമരുന്നുവില്പന : നടൻ റോഹുല്ല ധാർ അറസ്റ്റിൽ

0
മുംബൈ : ബോളിവുഡ് സിനിമാ മേഖലയെ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിമരുന്ന് ശൃംഖലകൾക്കെതിരെയുള്ള...

3 വർഷത്തിനിടെ മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കാൻ ചെലവഴിച്ചത് കോടികൾ ; കണക്കുകൾ പുറത്തുവിട്ട് സിജെപി

0
ഡൽഹി : കേന്ദ്ര മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ മോടിപിടിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി കഴിഞ്ഞ...

ഇഡി കേസ് പ്രതികളുടെ ഓണാഘോഷം ; വീഴ്ച വരുത്തിയ 6 പൊലീസുകാരെ എആർ ക്യാമ്പിലേക്ക്...

0
തിരുവനന്തപുരം : മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിലെ ഇ ഡി കേസ്...