കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തണം : ഡി സജി

For full experience, Download our mobile application:
Get it on Google Play

എഴുമറ്റൂര്‍ : കേരളത്തിലെ കാർഷിക വിളകൾക്ക് ഏർപ്പെടുത്തിയ ഇൻഷുറൻസ് പരിരക്ഷ പോലെ കർഷകർക്കും കൂടി ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തണമെന്ന് സി.പി.ഐ സംസ്ഥാന കൗണ്‍സിലംഗം ഡി സജി പറഞ്ഞു. കിസാന്‍സഭ എഴുമറ്റൂര്‍ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകർ വന്യജീവികളുടെ ആക്രമണത്തിൽ മരണപ്പെടുന്ന സാഹചര്യത്തിൽ ഇത് അടിയന്തി രമായി പരിഗണിക്കണം. കർഷക സമൂഹത്തെ പരിരക്ഷിക്കേണ്ടത് ഗവണ്മെന്റിന്റെ ആവശ്യകതയാണെന്നും കേന്ദ്ര ഗവണ്മെന്റിന്റെ തെറ്റായ നയം തിരുത്തണമെന്നും കർഷകരുടെ മിനിമം ആവശ്യം അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കാടു വിട്ടിറങ്ങുന്ന മൃഗങ്ങളുടെ ശല്യം കാരണം കാര്‍ഷിക വിളകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കര്‍ഷകനേയും കൃഷിയേയും സംരക്ഷിക്കണമെന്നും അദേഹം വ്യക്തമാക്കി. ശിവന്‍കുട്ടി നായര്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ സതീഷ്, കിസാന്‍ സഭ സംസ്ഥാന കമ്മറ്റിയംഗം ബാബു പാലയ്ക്കല്‍, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി അനീഷ് ചുങ്കപ്പാറ, അനില്‍ കുമാര്‍ കേഴപ്ലാക്കല്‍, പ്രകാശ് പി.സാം, റോബി എബ്രഹാം, നവാസ് ഖാന്‍, കെ.എ തന്‍സീര്‍, ബിജു ചെറുകോല്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി അനില്‍കുമാര്‍ ചാലാപ്പള്ളി (പ്രസിഡന്‍റ്), പ്രകാശ് പി.സാം, മുഹമ്മദ്ഫൈസല്‍ (വൈസ് പ്രസിഡന്‍റുമാര്‍), ശിവന്‍കുട്ടി നായര്‍ (സെക്രട്ടറി), പ്രസാദ് ടി.വലിയമുറിയില്‍, അനില്‍കുമാര്‍ കേഴപ്ലാക്കല്‍ (ജോയിന്‍റ് സെക്രട്ടറിമാര്‍), എബ്രഹാം കോശി(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വഖഫ് ബോർഡ് സർക്കാരിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി

0
കൊച്ചി: വഖഫ് ബോർഡ് സർക്കാരിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി. ജുഡീഷ്യൽ സിറ്റിങ് നടത്തുന്നതിന്...

കായംകുളം നഗരസഭയില്‍ എല്‍ഡിഎഫ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി

0
ആലപ്പുഴ: കായംകുളം നഗരസഭയില്‍ എല്‍ഡിഎഫ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി. നഗരസഭയുടെ...

പ്രതിഷേധ കൊടുങ്കാറ്റ് : പ്രതിപക്ഷബഹളത്തിൽ പാർലമെന്റ് നിർത്തിവെച്ചു

0
ഡൽഹി : പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുന്നിൽ പ്രതിഷേധിച്ച ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ...

സുരേഷ് ഗോപി എംപിയുടെ ആദ്യ പ്രഖ്യാപനമായ മൾട്ടി സ്പെഷ്യാലിറ്റി ലാബ് ഒന്നര വർഷം കഴിഞ്ഞിട്ടും...

0
തൃശ്ശൂർ: തൃശ്ശൂർ എംപിയായി അധികാരമേറ്റശേഷം സുരേഷ് ഗോപി നടത്തിയ ആദ്യ പ്രഖ്യാപനമായിരുന്നു, കോർപ്പറേഷന്...