കർഷകരെ വന്യജീവി ഭീഷണിയിൽ നിന്നും സംരക്ഷിക്കണം ; ഐക്യ കർഷക സംഘം റാന്നി മണ്ഡലം സമ്മേളനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ കർഷകരെ വന്യജീവി ഭീഷണിയിൽ നിന്നും സംരക്ഷിക്കണം എന്ന് ഐക്യ കർഷക സംഘം റാന്നി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. പി എം ചാക്കോയുടെ അദ്ധ്യക്ഷതയിൽ കൂടിയ ഐക്യ കർഷക സംഘം റാന്നി മണ്ഡലം സമ്മേളനം ആർ എസ് പി റാന്നി മണ്ഡലം സെക്രട്ടറി സജി നെല്ലുവേലി ഉത്‌ഘാടനം ചെയ്തു. ജില്ലയിലെ എല്ലാ മലയോര പ്രദേശങ്ങളിലും പന്നി, ആന, പുലി, കടുവാ, മല അണ്ണാൻ മുതലായ വന്യ ജീവികളുടെ അക്രമണം രൂക്ഷമാണ് ഇതുമൂലം കർഷകരുടെ ജീവൻ തന്നെ ഭീഷണിയാകുന്നു.

ദൈനംദിന ജീവിതവും സാമ്പത്തിക ഭദ്രതയും താറുമാറായിരിക്കുകയാണ്. ഇതിനു പരിഹാരം കാണുന്നതിന് വേണ്ടി കേന്ദ്ര – കേരള സർക്കാരുകൾ ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ജില്ലയിൽ ഐക്യ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം സർക്കാരിന് മുന്നറിയിപ്പ് നൽകി. ജില്ലാ പ്രസിഡന്റ് രവിപിള്ള മുഖ്യപ്രഭാഷണം നടത്തി. ജോൺസ് യോഹന്നാൻ, ഡാനിയേൽ ബാബു, ഷിബു തോമസ്, വിലാസ ചന്ദ്രൻ, സുനിൽ കുമാർ, ജോൺസൺ കെ ജെ, രമേശൻ എന്നിവർ പ്രസംഗിച്ചു. ഷിബു തോമസ് (പ്രസിഡന്റ് ) സുനിൽ കുമാർ (സെക്രട്ടറി)ജോൺസൺ, വിലാസ ചന്ദ്രൻ (വൈസ് പ്രസിഡന്റ്മാർ) രമേശൻ (ജോയിന്റ് സെക്രട്ടറി )കൂടാതെ 10 അംഗ മണ്ഡലം കമ്മറ്റിയേയും തിരഞ്ഞെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനോടുള്ള പിണറായി സർക്കാരിന്റെ നിലപാട് ; ഡിവൈഎഫ്ഐയിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോടുള്ള പിണറായി സർക്കാരിന്റെ നിലപാടിൽ വിമർശനമുന്നയിച്ച് ആലപ്പുഴയിലെ...

തൃശൂരിൽ അടുത്ത 3 മണിക്കൂർ ഓറഞ്ച് അലർട്ട് ; ശക്തമായ മഴയും മണിക്കൂറിൽ 50...

0
തിരുവനന്തപുരം: തൃശൂരിൽ അടുത്ത മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

സമരം ചെയ്ത മുഴുവൻ നഴ്സുമാരെയും തിരിച്ചെടുക്കും ; തൃശൂർ അമല ആശുപത്രി അധികൃതർ

0
തൃശൂർ : സമരം ചെയ്ത മുഴുവൻ നഴ്സുമാരെയും തിരിച്ചെടുക്കാൻ തയ്യാറെന്ന് തൃശൂർ...