കര്‍ഷകസമരത്തിനു പിന്തുണ നല്‍കി അഭിഭാഷകന്‍ ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കര്‍ഷകസമരത്തിനു പിന്തുണ നല്‍കി അഭിഭാഷകന്‍ ആത്മഹത്യ ചെയ്തു. കര്‍ഷക പ്രക്ഷോഭം കനക്കുന്ന ടിക്​രി അതിര്‍ത്തിയിലാണ്​ സംഭവം. ഞായറാഴ്​ച രാവിലെ അഭിഭാഷകനായ അമര്‍ജിത്ത്​ സിങ്​ വിഷം കഴിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇദ്ദേഹത്തെ സിവില്‍ ആശുപത്രിയിലെത്തിച്ചു. അവിടെനിന്ന്​ പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം റോഹ്​ത്തക്കിലെ ആശുപത്രിയിലേക്ക്​ കൊണ്ടുപോയി. അത്യാസന്ന നിലയിലായിരുന്ന അദ്ദേഹം ഉച്ചയോടെ​ മരണത്തിന്​ കീഴടങ്ങുകയായിരുന്നു.

കര്‍ഷക പ്രക്ഷോഭത്തില്‍ പ​െങ്കടുക്കുന്ന കര്‍ഷകരെ പിന്തുണ അറിയിച്ചായിരുന്നു അദ്ദേഹത്തിന്‍റെ ആത്മഹത്യ. ഇദ്ദേഹത്തില്‍നിന്ന്​ ആത്മഹത്യക്കുറിപ്പും കണ്ടെടുത്തു.പ്രധാനമന്ത്രിക്കുള്ള കത്തിന്‍റെ രൂപത്തിലാണ്​ അദ്ദേഹത്തിന്‍റെ ആത്മഹത്യകുറിപ്പ്​. കേന്ദ്രത്തിന്‍റെ മൂന്നു കാര്‍ഷിക നിയമങ്ങളും കര്‍ഷകര്‍ക്കെതിരാണെന്നും ഇതുവഴി തൊഴില്‍ ഇല്ലാതാകുമെന്നും കത്തില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ്​ അന്വേഷണം ആരംഭിച്ചു.

ഫസീല്‍ക്കയിലെ ജലാലബാദ്​ ബാര്‍ അസോസിയേഷനിലെ അംഗമാണ്​ അമര്‍ജീത്​. കര്‍ഷക സമരത്തിനിടെ നിരവധി പേര്‍ക്ക്​ ജീവന്‍ നഷ്​ടമായിരുന്നു. അതിശൈത്യവും പ്രായാധിക്യവുമാണ്​ മിക്കവരുടെയും മരണകാരണം.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയനാട് യുവാവിനെ കാണാനില്ലന്ന് പരാതി

0
കല്‍പ്പറ്റ : വയനാട് വടക്കനാട്ടിൽ വീണ്ടും ദുരൂഹമായ തിരോധാനം. നേരത്തെ കാണാതായ...

ബിജെപി വിട്ട് ദേവൻ ; പ്രാഥമിക അംഗത്വത്തിൽ നിന്നും സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തിൽ...

0
ആലപ്പുഴ : ബിജെപി വിട്ട് നടൻ ദേവൻ. സംസ്ഥാന വൈസ് പ്രസിഡന്റ്...

കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പിഎംഎഫ്എംഇ പദ്ധതി നിർവഹണത്തിലെ മികച്ച പ്രകടനത്തിന് കേരളത്തിന്...

0
തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പ്രധാൻ മന്ത്രി ഭക്ഷ്യ...

നിരോധിത പാൻമസാല ബ്രാൻഡിന്റെ പരസ്യം ; ഷാരൂഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും എഫ്.ഡി.എ...

0
മുംബൈ : പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ്...