നെല്ല് സംഭരണത്തിലെ പ്രതിസന്ധി : കുട്ടനാട്ടിൽ സമരവുമായി കർഷകർ

For full experience, Download our mobile application:
Get it on Google Play

കുട്ടനാട് : നെല്ല് സംഭരണത്തിലെ പ്രതിസന്ധിയെ തുടർന്ന് കുട്ടനാട്ടിൽ സമരവുമായി കർഷകർ. പാഡി ഓഫീസറുടെ മധ്യസ്ഥതയിൽ നടന്ന ചർച്ച പരാജയമായിരുന്നു. സർക്കാർ മുന്നോട്ട് വെച്ചത് മില്ലുകൾക്ക് വൻ സൗജന്യം നൽകുന്ന വ്യവസ്ഥകളാണ്. ഇത് അംഗീകരിച്ചാൽ വൻ നഷ്ടമെന്ന് കർഷകർ പറയുന്നു. ക്വിന്‍റലിന് 5 കിലോ നെല്ല് സൗജന്യമായി നൽകണം, ഈർപ്പം 17 ശതമാനത്തിന് മുകളിലെങ്കിൽ ഒരു കിലോ വീതം കൂടുതൽ നൽകണം എന്നിങ്ങനെയാണ് വ്യവസ്ഥകൾ.

ഇത് അംഗീകരിച്ചാൽ ക്വിന്‍റലിന് 4000 രൂപ വരെ നഷ്ടമെന്ന് കർഷകർ പറയുന്നു. കുട്ടനാട്ടിലെ നെല്‍ സംഭരണം പൂര്‍ണമായും തടസപ്പെട്ട നിലയിലാണ്. ഭൂരിഭാഗം അരിമില്ലുകളും ഇപ്പോൾ സമരത്തിലാണ്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നാണ് മില്ലുടമകള്‍ പറയുന്നത് .15 കോടി രൂപയുടെ കുടിശിക തീര്‍ത്തു നല്‍കാതെ നെല്ല് സംഭരിക്കില്ലെന്നാണ് അവര്‍ പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...