പത്തനംതിട്ട: രാജ്യത്തെ കർഷക സമൂഹം നടത്തുന്ന സമാനതകളില്ലാത്ത സമര പോരാട്ടത്തിന് മുന്നിൽ നരേന്ദ്ര മോദി സർക്കാരിന് മുട്ടുമടക്കേണ്ടി വരുമെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എച്ച്.ഷാജഹാൻ പറഞ്ഞു. കർഷക സമരസമിതി നടത്തുന്ന റിലേ സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മുസ്ലിം യുവജന കൂട്ടായ്മ സംഘടിപ്പിച്ച പ്രതിഷേധ സംഗമം പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു നേരത്തെ അന്നം ഉപേക്ഷിച്ചാണ് പ്രതിനിധികൾ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത്.
കൺവീനർ നഹാസ് പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ സലാം കാക്കാരേത്ത്, തൗഫീഖ് രാജൻ, മുഹമ്മദ് ഷാഫി, തൗഫീഖ് കൊച്ചുപറമ്പിൽ, ആരിഫ് ഖാൻ, ഹാരിസ് ഇഖ്ബാൽ, ഷാൻ വലംഞ്ചുഴി, ആബിദ് അയ്യൂബ്, മുഹമ്മദ് റാഫി, മുഹമ്മദ് ഷെബീർ, ഷംനാദ് എസ്, അൻഷാദ് എ, അൻസർ എൻ, അജിംഷാ, അജ്മൽ ഷാ എന്നിവർ പങ്കെടുത്തു.