കര്‍ഷക സമരത്തിനു മുമ്പില്‍ നരേന്ദ്ര മോദി സർക്കാരിന് മുട്ടുമടക്കേണ്ടിവരും ; കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: രാജ്യത്തെ കർഷക സമൂഹം നടത്തുന്ന സമാനതകളില്ലാത്ത സമര പോരാട്ടത്തിന് മുന്നിൽ നരേന്ദ്ര മോദി സർക്കാരിന് മുട്ടുമടക്കേണ്ടി വരുമെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്  എച്ച്.ഷാജഹാൻ പറഞ്ഞു. കർഷക സമരസമിതി നടത്തുന്ന റിലേ സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മുസ്ലിം യുവജന കൂട്ടായ്മ സംഘടിപ്പിച്ച പ്രതിഷേധ സംഗമം പത്തനംതിട്ടയില്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു നേരത്തെ അന്നം ഉപേക്ഷിച്ചാണ് പ്രതിനിധികൾ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത്.

കൺവീനർ നഹാസ് പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ സലാം കാക്കാരേത്ത്, തൗഫീഖ് രാജൻ, മുഹമ്മദ് ഷാഫി, തൗഫീഖ് കൊച്ചുപറമ്പിൽ, ആരിഫ് ഖാൻ, ഹാരിസ് ഇഖ്ബാൽ, ഷാൻ വലംഞ്ചുഴി, ആബിദ് അയ്യൂബ്, മുഹമ്മദ് റാഫി, മുഹമ്മദ് ഷെബീർ, ഷംനാദ് എസ്, അൻഷാദ് എ, അൻസർ എൻ, അജിംഷാ, അജ്മൽ ഷാ എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...