ഡി.​എ​ഫ്.​ഒ​യു​ടെ അ​ക്കൗ​ണ്ടില്‍ ക്ര​മ​ക്കേ​ട് ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ സീ​നി​യ​ര്‍ ക്ല​ര്‍ക്ക് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ കീ​ഴ​ട​ങ്ങി

For full experience, Download our mobile application:
Get it on Google Play

പെരുമ്പാവൂര്‍: ഡി.​എ​ഫ്.​ഒ​യു​ടെ അ​ക്കൗ​ണ്ട് പാ​സ്​​വേ​ഡ് ഉ​പ​യോ​ഗി​ച്ച്‌ ക്ര​മ​ക്കേ​ട് ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ കീ​ഴ​ട​ങ്ങി. അ​ശ​മ​ന്നൂ​ര്‍ വി​ല്ലേ​ജ് പ​യ്യാ​ല്‍ കാ​ല​മാ​ലി വീ​ട്ടി​ല്‍ ര​ജ​നീ​ഷ് തമ്പനാണ് (41) കോ​ട​നാ​ട് സ്‌​റ്റേ​ഷ​നി​ല്‍ കീ​ഴ​ട​ങ്ങി​യ​ത്. മ​ല​യാ​റ്റൂ​ര്‍ വ​നം ഡി​വി​ഷ​നി​ലെ സീ​നി​യ​ര്‍ ക്ല​ര്‍ക്കാ​യി​രു​ന്ന ഇ​യാ​ള്‍ ഡി.​എ​ഫ്.​ഒ​യു​ടെ പാ​സ്​​വേ​ഡ് ഉ​പ​യോ​ഗി​ച്ച്‌ ത​ട്ടി​പ്പ് ന​ട​ത്തു​ക​യാ​യി​രു​ന്നു.

പ​ല​പ്പോ​ഴാ​യി പ​ണം സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്ക് ഇ​യാ​ള്‍ മാ​റ്റു​ക​യാ​യി​രു​ന്നു. ക​രാ​റു​കാ​ര്‍ക്ക് കൊ​ടു​ക്കാ​നു​ള്ള തു​ക​യാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്. ഡി.​എ​ഫ്.​ഒ പ​രി​ശോ​ധി​ക്കേ​ണ്ട ബാ​ല​ന്‍സ് ഷീ​റ്റ് ര​ജ​നീ​ഷ് തമ്പാന്‍ ത​ന്നെ​യാ​ണ് ഒ​പ്പി​ട്ട് വി​ട്ടി​രു​ന്ന​ത്. 2017 മു​ത​ല്‍ തി​രി​മ​റി ന​ട​ക്കു​ന്ന​താ​യി വ​നം വ​കു​പ്പ് ക​ണ്ടെ​ത്തി​യി​രു​ന്നു.

എ​ന്നാ​ല്‍, ദു​ര്‍ബ​ല​വ​കു​പ്പു​ക​ള്‍ ചാ​ര്‍ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍നി​ന്നു​ ത​ന്നെ ആ​രോ​പ​ണ​മു​ണ്ട്. ക്ര​മ​ക്കേ​ടി​നെ​ത്തു​ട​ര്‍ന്ന് ഇ​യാ​ളെ ആ​ഗ​സ്​​റ്റ് 13ന് ​സ​സ്‌​പെ​ന്‍​ഡ്​ ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ എ​ട്ടി​ന് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ ഹൈ​ക്കോടതി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ മുന്‍പാകെ ഹാ​ജ​രാ​കാ​ന്‍ നി​ര്‍ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ്​ ചെ​യ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...