Wednesday, May 14, 2025 5:11 am

കര്‍ഷക പ്രക്ഷോഭത്തിന്​ ഐക്യദാര്‍ഡ്യം : രാഹുല്‍ഗാന്ധി നയിക്കുന്ന രാജ്​ഭവന്‍ മാര്‍ച്ച്‌ വ്യാഴാഴ്ച

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കര്‍ഷക പ്രക്ഷോഭത്തിന്​ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌​ കോണ്‍ഗ്രസ്​ വ്യാഴാഴ്ച നടത്തുന്ന രാജ്​ഭവന്‍ മാര്‍ച്ചിന്​ രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കും. കോണ്‍ഗ്രസിന്‍റെ  എല്ലാ എം.പിമാരും നേതാക്കളും അണിചേരുന്ന പ്രതിഷേധ മാര്‍ച്ചില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ടുകോടി ജനങ്ങള്‍  ഒപ്പുവെച്ച മൊമ്മോറാണ്ടം രാഷ്​ട്രപതി രാംനാഥ്​ കോവിന്ദിന്​ സമര്‍പ്പിക്കും.

കേന്ദ്ര സര്‍ക്കാരിന്‍റെ  മൂന്ന്​ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെടുന്ന നിവേദനത്തിലേക്ക്​ രാജ്യമെമ്പാടുനിന്നും ഒപ്പുകള്‍ ശേഖരിച്ചു. ഡല്‍ഹിയില്‍ കൊടുംശൈത്യത്തിലും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന്​ ആവശ്യപ്പെട്ട്​ 28 ദിവസമായി സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക്​ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്​ മാര്‍ച്ചിന്റെ  ലക്ഷ്യം.

പാര്‍ലമെന്റ് ​ കെട്ടിടത്തിന്​ സമീപത്തെ വിജയ്​ ചൗക്കില്‍നിന്ന്​ രാഷ്​ട്രപതി ഭവനിലേക്കായിരിക്കും രാഹുല്‍ ഗാന്ധിയും മറ്റു എം.പിമാരും മാര്‍ച്ച്‌​ നടത്തുക. ഒപ്പുശേഖരണത്തിനായി കോണ്‍ഗ്രസിന്‍റെ  നേതൃത്വത്തില്‍ ഒപ്പുശേഖരണ കാമ്പയിനുകള്‍ ആരംഭിച്ചിരുന്നു. കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ സംരക്ഷിക്കുന്നതിനല്ലെന്നും മോദി സര്‍ക്കാരിന്‍റെ സുഹൃത്തുക്കളായ കുത്തക മുതലാളിമാര്‍ക്ക്​ വേണ്ടിയാണെന്നും കോണ്‍ഗ്രസ്​ ആരോപിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വെള്ള അരിയുടെ നെല്ല് സംഭരിക്കുന്നതിന് സപ്ലൈകോ വിമുഖത കാണിക്കുന്നു എന്ന പ്രചരണം തെറ്റാണെന്ന് മന്ത്രി...

0
തിരുവനന്തപുരം : കർഷകരിൽ നിന്നും നെല്ല് സംഭരിക്കുമ്പോൾ വെള്ള അരിയുടെ നെല്ല്...

റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സെക്യൂരിറ്റി നിയമനം

0
പത്തനംതിട്ട : റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രാത്രിസേവനത്തിന് സെക്യൂരിറ്റിയെ നിയമിക്കുന്നതിന്...

ജിഐഎസില്‍ ഹ്രസ്വകാല പരിശീലനം

0
സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സര്‍ക്കാര്‍ ഇതര ഉദ്യോഗസ്ഥര്‍ക്കായി ജിഐഎസ് സംബന്ധിച്ച ഹ്രസ്വകാല...