കൊച്ചിയിൽ നികുതിവെട്ടിച്ച് കടത്താൻ ശ്രമിച്ച 38.4 ലക്ഷം രൂപയുടെ സിഗരറ്റ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നികുതി വെട്ടിച്ചു കടത്താൻ ശ്രമിച്ച 38.4 ലക്ഷം രൂപയുടെ സിഗരറ്റ് റെയിൽവേ സംരക്ഷണ സേന (ആർ‍പിഎഫ്) പിടികൂടി. ഡൽഹിയിൽ നിന്നുള്ള നിസാമുദീൻ എക്സ്പ്രസിൽ എത്തിച്ച 32 പെട്ടി സിഗരറ്റുകളാണ് ഇന്നു രാവിലെ  ആർപിഎഫ് പ്രത്യേക സേന പിടിച്ചെടുത്തത്. വലിയ പെട്ടികളിലാക്കി പ്ലാസ്റ്റിക് ചാക്കിലിട്ടാണ് സിഗരറ്റ് ബോക്സുകൾ കേരളത്തിൽ വിൽപനയ്ക്കായി എത്തിച്ചത്. 23 ലക്ഷം രൂപയുടെ ജിഎസ്ടി തട്ടിപ്പാണ് സംഘം ലക്ഷ്യമിട്ടത് എന്ന് സ്പെഷൽ സ്ക്വാഡിന് നേതൃത്വം നൽകുന്ന അസിസ്റ്റന്റ് കമ്മിഷണർ ടി.എസ്. ഗോപകുമാർ പറഞ്ഞു. പിടിച്ചെടുത്ത വസ്തുക്കൾ ജിഎസ്ടി ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്.

കോവിഡ് വിലക്കുകൾ പിൻവലിച്ച് ട്രെയിനുകൾ കൂടുതൽ ഓടിത്തുടങ്ങിയതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് നികുതി വെട്ടിച്ച് സാധനങ്ങൾ കടത്തുന്ന സംഘങ്ങൾ സജീവമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് റെയിൽവേ സംരക്ഷണ സേന പ്രത്യേക സംഘങ്ങളെ പരിശോധനയ്ക്കായി നിയോഗിച്ചിരിക്കുന്നത്. അസിസ്റ്റന്റ് കമ്മിഷണറുടെ നിർദേശത്തെ തുടർന്ന് ഇൻസ്പെക്ടർ വിനോദ് ജി. നായരുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ജെ. വർഗീസ്, ഹെഡ് കോൺസ്റ്റബിൾമാരായ എം.എച്ച്. അനീഷ്, പി. ആർ. പ്രസാദ്, കോൺസ്റ്റബിൾ ടി.ജി. ശ്രീനിവാസ് എന്നിവരാണ് പരിശോധന നടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...