കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജെല്ലിക്കെട്ട് നടത്താം : തമിഴ്നാട് സർക്കാർ അനുമതി നൽകി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്നാട്ടില്‍ പൊങ്കല്‍ ഉത്സവത്തിന്റെ ഭാഗമായി നടന്നുവരുന്ന ജെല്ലിക്കെട്ടിന് തമിഴ്നാട് സര്‍ക്കാര്‍ നിയന്ത്രണങ്ങളോടെ അനുമതി നല്‍കി. പങ്കെടുക്കുന്നവരെല്ലാം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. പങ്കെടുക്കുന്ന എല്ലാവരും സര്‍ക്കാര്‍ ലബോറട്ടറിയില്‍ കോവിഡ് -19 പരിശോധനയ്ക്ക് വിധേയരാകുകയും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഒരു ഇനത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 150 പേരില്‍ കൂടാന്‍ പാടില്ല. കാഴ്ചക്കാരുടെ എണ്ണത്തിലും നിയന്ത്രണങ്ങളുണ്ട്. ജെല്ലിക്കെട്ട് നടക്കുന്ന സ്ഥലത്ത് ഉള്‍ക്കൊള്ളാവുന്നതിന്‍റെ 50 ശതമാനം കാഴ്ചക്കാര്‍ മാത്രമേ പാടുള്ളൂ. കാഴ്ചക്കാര്‍ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം. കവാടത്തില്‍ തെര്‍മല്‍ സ്‌കാന്‍ ഉപയോഗിച്ച് താപനില പരിശോധിക്കുകയും വേണം.

കാളകളെ പീഡിപ്പിക്കലാണ് ജെല്ലിക്കെട്ടിലൂടെ നടക്കുന്നതെന്ന് വിലയിരുത്തി സുപ്രീംകോടതി ജെല്ലിക്കെട്ട് നിരോധിച്ചിരുന്നു. സംസ്ഥാനസര്‍ക്കാറിന്‍റെ അപ്പീലിനെത്തുടര്‍ന്ന് 2012, 2013 വര്‍ഷങ്ങളില്‍ കോടതി നിബന്ധനയോടുകൂടിയാണ് മത്സരം നടത്തിയത്. മൃഗസംരക്ഷണവകുപ്പ് വീണ്ടും സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയതോടെ ജെല്ലിക്കെട്ട് പൂര്‍ണമായി നിരോധിച്ചു.

2017 ല്‍ സുപ്രീംകോടതി ജെല്ലിക്കെട്ട് നിരോധിച്ചതില്‍ സംസ്ഥാനത്തുടനീളം വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെ തമിഴ്‌നാട് സര്‍ക്കാര്‍ ജെല്ലിക്കെട്ട് നിയമം കൊണ്ടുവന്നിരുന്നു.2021 ല്‍ നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജെല്ലിക്കെട്ടിന് അനുമതി നല്‍കുന്നതെന്നാണ് വിലയിരുത്തല്‍. നേരത്തെ കോവിഡ്‌വ്യാപനം തടയുന്നതിനായി ബീച്ചുകളിലും ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും പുതുവത്സരാഘോഷം സര്‍ക്കാര്‍ നിരോധിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...