Thursday, May 9, 2024 2:09 am

കിഴങ്ങുവിള ശാസ്ത്രീയ കൃഷിയും മൂല്യവര്‍ധനയും ; പരിശീലനവും പ്രദര്‍ശനവും 20ന് അടൂരില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ  സഹകരണത്തോടെ കിഴങ്ങുവിളകളുടെ ശാസ്ത്രീയ കൃഷിയും മൂല്യവര്‍ധനയും എന്ന വിഷയത്തില്‍ പറക്കോട് ബ്ലോക്ക് പരിധിയില്‍ ഉള്‍പ്പെട്ട 100 പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ കര്‍ഷകര്‍ക്ക് പരിശീലനവും കാര്‍ഷിക പ്രദര്‍ശനവും നടത്തും.

അടൂര്‍ കരുവാറ്റ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പാരിസ്ഹാളില്‍ നവംബര്‍ ശനിയാഴ്ച്ച (20 ) നടത്തും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി.സജി,  പറക്കോട് ബ്ലോക്ക് പ്രസിഡന്റ് ആര്‍.തുളസീധരന്‍പിള്ള, അടൂര്‍ നഗരസഭ കൗണ്‍സിലര്‍ മഹേഷ് കുമാര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ലൂയിസ് മാത്യു, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ റോഷന്‍ ജോര്‍ജ്  തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

തുടര്‍ന്നു നടക്കുന്ന കാര്‍ഷിക പരിശീലന പരിപാടിയില്‍ സി.ടി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ. എം.എന്‍.ഷീല,  പ്രിന്‍സിപ്പല്‍ സയിന്റിസ്റ്റുമാരായ ഡോ.ജി.ബൈജു, ഡോ.കെ സജീവ്, ടി.ഡി.എസ് പ്രകാശ് എന്നിവര്‍ ക്ലാസുകള്‍ നയിക്കും. വിവിധ ഇനം കിഴങ്ങുകളുടെ ശാസ്ത്രീയ കൃഷിയും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ സാധ്യതകളെപ്പറ്റി കര്‍ഷകരില്‍ അവബോധം ഉണ്ടാക്കി വരുമാന വര്‍ധന സാധ്യമാക്കുന്നത് ഉദ്ദേശിച്ചുള്ളതാണ് ഈ പരിശീലനപരിപാടി.

കര്‍ഷകര്‍ക്ക് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നേരില്‍ കാണുന്നതിനായി വിവിധ ഇനം കിഴങ്ങുവര്‍ഗങ്ങള്‍, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍, മിഷനറി എന്നിവയുടെ പ്രവേശനവും സംഘടിപ്പിച്ചിട്ടുണ്ട്. പങ്കെടുക്കുന്ന കര്‍ഷകര്‍ക്ക് കിഴങ്ങുവര്‍ഗവിളകളുടെ ഉല്പാദനോപാധികള്‍ സൗജന്യമായി നല്‍കും. പങ്കെടുക്കാന്‍ താല്പര്യമുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ കര്‍ഷകര്‍ വിഭാഗത്തിലെ പറക്കോട് ബ്ലോക്ക് പരിധിയിലെ കൃഷിഭവനുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പോലീസുകാരനാണെന്ന വ്യാജേന തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍

0
കല്‍പ്പറ്റ: പോലീസുകാരനാണെന്ന വ്യാജേന തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. താനൂര്‍ സ്വദേശി...

അര ഗ്രാമിന് 2000 രൂപ വരെ വില, ഈ തുക കൊടുത്തും വാങ്ങാൻ ആവശ്യക്കാരേറെ,...

0
തൃശൂര്‍: ചേർപ്പിൽ യെല്ലോ മെത്തുമായി രണ്ടു യുവാക്കൾ പിടിയിൽ. വല്ലച്ചിറ സ്വദേശി...

പീച്ചി ഡാമിൽ വിദ്യാർഥിയെ കാണാതായതിന് പിന്നാലെ തിരച്ചിൽ തുടങ്ങി

0
തൃശൂർ: പീച്ചി ഡാമിൽ വിദ്യാർഥിയെ കാണാതായതിന് പിന്നാലെ തിരച്ചിൽ തുടങ്ങി. മലപ്പുറം...

പിണറായി സ്വന്തം പാർട്ടിക്കാരെ ചതിച്ചു, മോദിക്കെതിരെ പ്രസംഗിക്കാൻ ഭയന്നാണ് മുഖ്യമന്ത്രി മുങ്ങിയത് : കെ...

0
തിരുവനന്തപുരം: മോദിക്കെതിരെ പ്രസംഗിക്കാന്‍ ഭയമുള്ളതുകൊണ്ടാണ് ഇനി നാലുഘട്ടം തെരഞ്ഞെടുപ്പുകൂടി ബാക്കിയുള്ളപ്പോള്‍ മുഖ്യമന്ത്രി...