കർഷകർക്ക് ആശ്വാസം ; കൊയ്ത്തിന് യന്ത്രങ്ങളെത്തി

For full experience, Download our mobile application:
Get it on Google Play

ആലത്തൂർ : കർഷകർക്ക് ആശ്വാസമേകി നിറയിലെ കൊയ്ത്ത് യന്ത്രങ്ങൾ വയലുകളിൽ സജീവം. ആലത്തൂർ നിയോജക മണ്ഡലം സമഗ്ര കാർഷിക വികസന പദ്ധതിയാണ് നിറ. അഞ്ച് വർഷമായി കൊയ്ത്തിനൊരു കൈത്താങ്ങ് പദ്ധതിയിലൂടെ ഇവർ കൊയ്ത്ത് യന്ത്രങ്ങൾ എത്തിക്കുന്നുണ്ട്. ഇതര സംസ്ഥാന യന്ത്രങ്ങൾക്ക് പുറമേ കെയ്കോയുടെ യന്ത്രങ്ങളും നിറ എത്തിക്കുന്നുണ്ട്.

തുടക്കത്തിൽ തന്നെ പദ്ധതിയെ തകർക്കാൻ ചില ഏജൻറുമാർ രംഗത്തിറങ്ങിയിരുന്നു. നിറ കൊണ്ടുവരുന്ന യന്ത്രങ്ങൾ വയലിലിറങ്ങാൻ സമ്മതിക്കില്ലെന്ന നിലപാടും ഇവർ സ്വീകരിച്ചിരുന്നതായും പറയുന്നുണ്ട്. ഇന്ധന വില വർധനവിലും യന്ത്ര വാടക കൂട്ടാതെ കഴിഞ്ഞ വർഷത്തെ 2300 രൂപ വാടക തന്നെയാണ് ഈ വർഷവും ഈടാക്കുന്നത്. കടുത്ത ഇന്ധന വില വർധനവും പ്രളയ സാഹചര്യവും കണക്കിലെടുത്ത് പല യന്ത്രങ്ങളും തിരിച്ചു പോയതായും പറയുന്നു. ഈ സാഹചര്യത്തിലാണ് നിറ സര്‍ക്കാരിന്‍റേത് ഉൾപ്പെടെ 50 യന്ത്രങ്ങൾ എത്തിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...