കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കും ; കേരള കോണ്‍ഗ്രസ് (എം )

For full experience, Download our mobile application:
Get it on Google Play

റാന്നി: കൃഷിയിടങ്ങള്‍ നശിപ്പിക്കുകയും മനുഷ്യജീവഹാനി ഉണ്ടാക്കുകയും ചെയ്യുന്ന ജനവാസ മേഖലയില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലുന്ന കര്‍ഷകര്‍ക്ക് കേരള കോണ്‍ഗ്രസ് (എം) സംരക്ഷണം നല്‍കുമെന്ന് കേരള കോണ്‍ഗ്രസ്( എം) പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് ചെറിയാന്‍ പോളച്ചിറക്കല്‍ പറഞ്ഞു. കര്‍ഷക യൂണിയന്‍( എം) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം റാന്നി ഡിവിഷണല്‍ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാട്ടില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലുക,കേന്ദ്ര വന്യജീവി നിയമം ഭേദഗതി ചെയ്യുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. കര്‍ഷക യൂണിയന്‍ (എം) ജില്ലാ പ്രസിഡണ്ട് ജോണ്‍ വി തോമസ് അധ്യക്ഷത വഹിച്ചു. യൂണിയന്‍ സംസ്ഥാന സെക്രട്ടറി ഹാഫീസ്.എച്ച്, കേരള കോണ്‍ഗ്രസ് (എം ) ജില്ലാ ജനറല്‍ സെക്രട്ടറി എബ്രഹാം വാഴയില്‍, പ്രൊഫ. വര്‍ഗീസ് പേരയില്‍, ജോര്‍ജ് എബ്രഹാം, ആലിച്ചന്‍ ആറൊന്നില്‍, കുര്യന്‍ മടക്കല്‍, ക്യാപ്റ്റന്‍ സി വി വര്‍ഗീസ്, രാജീവ് വഞ്ചിപ്പാലം, ദീപക് മാമന്‍ മത്തായി, റിന്റോ തോപ്പില്‍, അഡ്വ. ബോബി കാക്കനാപ്പള്ളി, ബാബു കാവടശ്ശേരി, ബഹനാന്‍ ജോസഫ്, തോമസ് മോഡി, രാധാകൃഷ്ണന്‍ നായര്‍, ടോമി വടക്കേമുറിയില്‍, കെ എസ് ആന്റണി, ശോഭ ചാര്‍ലി, എം സി ജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...