തിരുവല്ല -കുമ്പഴ ഹൈവേയിലെ കണ്ണങ്കരയില്‍ നെല്ല് വിതച്ച് യൂത്ത് കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: തിരുവല്ല -കുമ്പഴ റോഡിലെ ദുരവസ്ഥക്കെതിരെ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. കർഷക വേഷത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവ്വാഹക സമിതി അംഗം നഹാസ് പത്തനംതിട്ടയും സഹപ്രവർത്തകരും റോഡിൽ പ്രതീകാത്മ കൃഷിയിടം ഒരുക്കി നെൽവിത്തുകൾ വിതറുകയും വാഴത്തൈകൾ നടുകയും ചെയ്തു. നിരവധി വാഹന യാത്രികരാണ് ദിവസവും അപകടത്തിൽ പെടുന്നതെന്നും റോഡിന്റെ ദുരവസ്ഥക്ക് അടിയന്തിര പരിഹാരം കാണണമെന്നും നഹാസ് പത്തനംതിട്ട പറഞ്ഞു.

അധികൃതരുടെ അലംഭാവം ഇനിയും തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധ സമരവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങുമെന്നും നഹാസ് വ്യക്തമാക്കി. പ്രതീകാത്മക പ്രതിഷേധസമരം ജില്ല കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി എം സി ഷെരിഫ് ഉത്‌ഘാടനം ചെയ്തു . യൂത്ത് കോൺഗ്രസ് നേതാക്കളായ ബാസിത്ത് താക്കര, ബിന്ദു ബിനു , കാർത്തിക് മുരിങ്ങമംഗലം , അസ്‌ലം കെ അനൂപ്, മുഹമ്മദ് റോഷൻ, ജോയമ്മ സൈമൺ എന്നിവർ സമരത്തിന്‌ നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാർ ആശുപത്രികളിൽ വൻ മാറ്റം ; ജില്ലാ-ജനറല്‍ ആശുപത്രികളിൽ ഇനി 24 മണിക്കൂറും സ്പെഷ്യലിസ്റ്റ്...

0
കൊച്ചി : സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ വൻ മാറ്റം വരുന്നു. ജില്ലാ,...

105 വയസ്സുള്ള കൊലക്കേസ് പ്രതിയെ വിട്ടയച്ച് സുപ്രീംകോടതി ; തടവ് റദ്ദാക്കി

0
ന്യൂഡൽഹി : 1988-ൽ പശ്ചിമബംഗാളിൽനടന്ന കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത്...

ആവശ്യമായ രേഖകളില്ല, ലൈസൻസും കാലാവധി കഴിഞ്ഞു ; 2017 മുതൽ ഓടിയ വണ്ടി പിടിയിൽ

0
മട്ടന്നൂർ : ആവശ്യമായ രേഖകളില്ലാതെ വർഷങ്ങളായി സർവീസ് നടത്തിയിരുന്ന പിക്കപ്പ് വാൻ...

സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ....