ലെമണ്‍ ബാം വീട്ടിലെങ്ങനെ വളർത്താമെന്ന് നോക്കാം

For full experience, Download our mobile application:
Get it on Google Play

പുതിനയുടെ കുടുംബത്തിലുൾപ്പെട്ട ലെമണ്‍ ബാം കുടിവെള്ളത്തിലും മരുന്നിലും സൗന്ദര്യ വര്‍ദ്ധക വസ്തുക്കളിലുമെല്ലാം ഉപയോഗിക്കുന്നു. ഈ ഔഷധസസ്യം ജാമിലും ജെല്ലിയിലും നാരങ്ങയ്ക്ക് പകരമായും ഉപയോഗിക്കാറുണ്ട്. ഉത്കണ്ഠയും അസ്വസ്ഥതയും ഉറക്കമില്ലായ്മയും ഇല്ലാതാക്കാനും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പണ്ടുമുതലേ ലെമണ്‍ ബാം ഉപയോഗിക്കാറുണ്ട്. ആന്റി ഓക്‌സിഡന്റ് ഗുണമുള്ളതുകൊണ്ട് വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി ഈ ഇലയില്‍ നിന്നുണ്ടാക്കുന്ന എണ്ണയ്ക്കുണ്ട്. ചായ ഉണ്ടാക്കുമ്പോളും പാചകാവശ്യത്തിനും ഇലകള്‍ ഉപയോഗിക്കാം.

കൃഷിരീതി
വളര്‍ത്തുമ്പോള്‍ നേരിട്ട് വിത്ത് വിതച്ച് മുളപ്പിക്കാവുന്നതാണ്. ഏത് തരത്തിലുള്ള മണ്ണിലും വളരും. സാധാരണ പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ വിത്തുകള്‍ മുളച്ച് വരും. വീട്ടിനുള്ളിലും ഗ്രീന്‍ഹൗസിലും വളര്‍ത്താവുന്നതാണ്. പോട്ടിങ്ങ് മിശ്രിതത്തിന്റെ മുകളില്‍ വിത്തുകള്‍ വിതറി മുളപൊട്ടി വരുന്നതുവരെ ഈര്‍പ്പം നല്‍കണം.
തണ്ടുകള്‍ മുറിക്കുകയാണെങ്കില്‍ അടിഭാഗത്തു നിന്നും കുറച്ച് ഇലകള്‍ ഒഴിവാക്കി വേര് പിടിപ്പിക്കുന്ന ഹോര്‍മോണിലോ തേനിലോ മുക്കിയശേഷം മണ്ണും മണലും കലര്‍ന്ന മിശ്രിതത്തിലേക്ക് നടാവുന്നതാണ്. ഏകദേശം നാല് ആഴ്ചകള്‍ക്കുള്ളില്‍ വേര് പിടിക്കും. നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് നന്നായി വളരും. പക്ഷേ, അമിതമായി സൂര്യപ്രകാശമേറ്റാല്‍ ഇലകളുടെ നിറം നഷ്ടമാകും അതുപോലെ അല്‍പം തണലത്ത് വളര്‍ന്നാല്‍ ഗുണവും മണവും കൂടുന്നതായും കാണാറുണ്ട്. വളര്‍ന്ന് വ്യാപിക്കാതിരിക്കണമെങ്കില്‍ പൂക്കളുണ്ടാകുന്നതിന് മുമ്പായി വിളവെടുപ്പ് നടത്തിയാല്‍ മതി. അങ്ങനെ വരുമ്പോള്‍ വിത്തുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നില്ല.

പാത്രങ്ങളിലും വളര്‍ത്തി വിളവെടുക്കാവുന്നതാണ്. ഏറ്റവും ചുരുങ്ങിയത് എട്ട് ഇഞ്ച് ആഴവും 18 ഇഞ്ച് വീതിയുമുള്ള പാത്രം തെരഞ്ഞെടുക്കണം. വിത്തുകളോ തണ്ടുകളോ ഇതില്‍ നട്ടുവളര്‍ത്തുമ്പോള്‍ ഏകദേശം അഞ്ച് മണിക്കൂര്‍ നേരിട്ടുള്ള സൂര്യപ്രകാശം ലഭിക്കുന്നിടത്ത് വയ്ക്കണം

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവം : കോട്ടയം മെഡിക്കൽ കോളജിൽ നിന്ന്...

0
പാലാ: കോട്ടയത്ത് ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവത്തില്‍ കോട്ടയം...

കേരളത്തെ സംഘപരിവാറിന്‍റെ ആലയത്തിൽ കെട്ടരുത് ; പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഐഎസ്എം

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഐഎസ്എം....

പോലീസ് സ്പോർട്സ് മീറ്റ് ദീപശിഖാപ്രയാണം ; തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

0
തിരുവനന്തപുരം : പോലീസ് സ്പോർട്സ് മീറ്റിന്റെ ഭാഗമായി നടക്കുന്ന ദീപശിഖാ പ്രയാണത്തോടനുബന്ധിച്ച്...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിൽ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിൽ കനത്ത ജാ​ഗ്രത. നഗരത്തിലെ...