ഫറോക്ക് ഇരുമ്പുപാലം നവീകരണം പൂര്‍ത്തിയാക്കി

For full experience, Download our mobile application:
Get it on Google Play

ഫറോക്ക് : വൈദേശികാധിപത്യത്തിനെതിരായ സമരപോരാട്ടത്തിന്‍റെ കരുത്തുറ്റ സ്മാരകംകൂടിയായ ഫറോക്ക് പഴയ ഇരുമ്പുപാലം നവീകരണം പൂര്‍ത്തിയാക്കി നാടിന്‌ സമര്‍പ്പിച്ചു. ഉത്സവാന്തരീക്ഷത്തില്‍ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. പാലത്തില്‍ സ്ഥിരമായി വെളിച്ച സംവിധാനം ഒരുക്കുമെന്നും പഴയ പാലങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഉപയോഗിക്കാത്ത പാലങ്ങള്‍ ടൂറിസത്തിനായി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

മന്ത്രിയെയും മുഖ്യാതിഥി നടന്‍ കലാഭവന്‍ ഷാജോണിനെയും ഫറോക്ക് ടൗണില്‍നിന്നും ഘോഷയാത്രയായാണ് ആനയിച്ചത്. നഗരസഭാധ്യക്ഷന്‍ എന്‍ സി അബ്ദുറസാഖ് അധ്യക്ഷനായി. എക്സി. എന്‍ജിനിയര്‍ ബെന്നി ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷന്‍ പി സി രാജന്‍, കെ ടി എ മജീദ്, എം ഗിരീഷ്, ടി രാധാഗോപി, ടി കെ എ ഗഫൂര്‍, കെ കെ ആലിക്കുട്ടി, വി മോഹനന്‍, മുരളി മുണ്ടെങ്ങാട്ട്, ബഷീര്‍ കുണ്ടായിത്തോട്, എം എം മുസ്തഫ, ബഷീര്‍ പാണ്ടികശാല തുടങ്ങിയവര്‍ സംസാരിച്ചു. പി കെ മിനി സ്വാഗതവും എന്‍ വി ഷിനി നന്ദിയും പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അയോധ്യ ക്ഷേത്രക്കൊള്ള : അന്തിമ റിപ്പോർട്ട് നൽകി ആദ്യ എസ്ഐടി

0
ന്യൂഡൽഹി : അയോധ്യ സംഭാവന തട്ടിപ്പിൽ ആദ്യ എസ്ഐടി സംഘം അന്തിമ...

നീറ്റ് പേപ്പർചോർച്ച പ്രതിഷേധത്തിലെ പോലീസ് അതിക്രമം : ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

0
ന്യൂഡൽഹി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട രാജ്യത്തുടനീളം നടന്ന വിദ്യാർത്ഥി...

അമിത വിമാന ടിക്കറ്റ് നിരക്ക് : നിയമങ്ങൾ പാലിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തിവെപ്പിക്കും ; സുപ്രീംകോടതി

0
ന്യൂഡൽഹി : യാത്രക്കാരിൽ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിൽ വിമാനക്കമ്പനികൾക്കെതിരെ...

രണ്ടുകടകളിൽനിന്ന് രണ്ടുലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങൾ പിടികൂടി ; രണ്ടുപേർ അറസ്റ്റിൽ

0
പൂന്തുറ : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ബീമാപള്ളി ഭാഗത്തെ കടകളിൽ നടത്തിയ...